പാലാ : 1901-ൽ സ്ഥാപിതമായ പൈക സെൻ്റ് ജോസഫ് ദേവാലയത്തിൻ്റെ ശതോത്തര രജത ജൂബിലി (125-ാം വാർഷികം) സമാപന സമ്മേളനവും വിവിധ ചടങ്ങുകളും ഭക്തിസാന്ദ്രമായ
മെയ് 23 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2:30-ന് ഇടവകയിലെ വൈദികരുടെയും സന്യസ്തരുടെയും സംഗമത്തോടെയാണ് സമാപന പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് വൈകുന്നേരം 4 മണിക്ക് ഇടവക വൈദികർ ഒന്നിച്ചണിനിരന്ന് സമൂഹബലി അർപ്പിച്ചു.
പുതിയ സ്കൂൾ കെട്ടിടം വെഞ്ചിരിച്ചു
വൈകുന്നേരം 5:15-ന് പുതുതായി പണികഴിപ്പിച്ച പൈക ലിറ്റിൽ ഫ്ലവർ എൽ.പി. സ്‌കൂൾ കെട്ടിടത്തിൻ്റെ വെഞ്ചിരിപ്പ് കർമ്മം പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് നിർവ്വഹിച്ചു. തുടർന്ന് നടന്ന ശതോത്തര രജത ജൂബിലി സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.
സമ്മേളനത്തിൽ പാലാ രൂപതയുടെ മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ, ഫ്രാൻസിസ് ജോർജ് എം.പി., മാണി സി. കാപ്പൻ എം.എൽ.എ., ജോസ് കെ. മാണി എം.പി., കൊഴുവനാൽ ഫൊറോനാ വികാരി റെവ. ഫാ. ജോസ് നെല്ലിക്കത്തെരുവിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പ്രമുഖരുടെ സാന്നിധ്യവും കലാസന്ധ്യയും
പാലാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റെവ. ഫാ. ജോർജ് പുല്ലുകലായിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ പെണ്ണമ്മ ജോസഫ്, മീനച്ചിൽ പഞ്ചായത്ത് പ്രസിഡൻ്റ് സുബി സുരേഷ്, വാർഡ് മെമ്പർ ജിജി ജോമോൻ എന്നിവരുടെ മഹനീയ സാന്നിധ്യം സമ്മേളനത്തെ ധന്യമാക്കി. പൊതുസമ്മേളനത്തിന് ശേഷം ഇടവകാംഗങ്ങൾ അണിയിച്ചൊരുക്കിയ മനോഹരമായ കലാസന്ധ്യയും അരങ്ങേറി.
ജൂബിലി ആഘോഷങ്ങളുടെ വിജയത്തിനായി വികാരി ഫാ. മാത്യു വാഴയ്ക്കാപ്പാറ, ഫാ. മാത്യു തെരുവൻകുന്നേൽ, തോമാച്ചൻ പാലക്കുടി, സണ്ണി പാലയ്ക്കൽ, സാബു മുട്ടത്തുകുന്നേൽ, ടോമി കളപ്പുരയ്ക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.















