യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ (NTA) പ്രതിഷേധം ശക്തമാകുന്നു. എൻടിഎ ആസ്ഥാനത്തേക്ക് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ മാർച്ച് നടത്തും. വിദ്യാർത്ഥികളുടെ ഭാവി വച്ച് പന്ത് കളിക്കുന്ന എൻടിഎ പിരിച്ചുവിടണമെന്ന് എസ്എഫ്ഐയും (SFI) എൻഎസ്‌യുഐയും (NSUI) ആവശ്യപ്പെട്ടു. എൻടിഎയുടെ തുടർച്ചയായ വീഴ്ചകളിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
കഴിഞ്ഞ ജൂണിൽ നടന്ന യുജിസി നെറ്റ് പരീക്ഷയിലെ ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ മൂന്ന് വിഷയങ്ങളിലെ ചോദ്യപേപ്പറുകളിലാണ് അക്ഷരത്തെറ്റുകൾ, വ്യാകരണ പിഴവുകൾ, വിവർത്തനത്തിലെ പാളിച്ചകൾ എന്നിവ അടക്കം ഗുരുതര തകരാറുകൾ കണ്ടെത്തിയത്. പരാതികളെ തുടർന്ന് രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശുപാർശപ്രകാരമാണ് പുനഃപരീക്ഷ പ്രഖ്യാപിച്ചത്. സെപ്റ്റംബർ 9, 10 തീയതികളിലാണ് പുനഃപരീക്ഷ നടത്തുക. പരീക്ഷാർഥികൾ വീണ്ടും ഫീസ് നൽകേണ്ടതില്ലെന്നും അഡ്മിറ്റ് കാർഡും പരീക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങളും വെബ്‌സൈറ്റിലൂടെ പിന്നീട് അറിയിക്കുമെന്നും എൻടിഎ വ്യക്തമാക്കി.
[10:06 am, 17/8/2026] +91 81138 31492: അമേരിക്ക-ഇറാൻ ധാരണാപത്ര കാലാവധി ഇന്ന് അവസാനിക്കും; ഹോർമുസ് ജലപാത തുറക്കൽ പ്രധാന
















