പാലാ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ പാലാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജിന് വോട്ടഭ്യർത്ഥിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി മണ്ഡലത്തിൽ റോഡ് ഷോ നടത്തി.
നൂറുകണക്കിന് വാഹനങ്ങളും പാർട്ടി പ്രവർത്തകരും അണിനിരന്നു. തുറന്ന വാഹനത്തിൽ ഷോൺ ജോർജിനൊപ്പം വോട്ടർമാരെ അഭിവാദ്യം ചെയ്ത സുരേഷ് ഗോപിയെ കാണാൻ വഴിയോരങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
ആവേശമായി പ്രവർത്തകർ വാദ്യമേളങ്ങളുടെയും മുദ്രാവാക്യം വിളികളുടെയും അകമ്പടിയോടെ നടന്ന റോഡ് ഷോ നഗരം ചുറ്റി സമാപിച്ചു.















