വി ഡി സതീശന്റെ വനവാസം പരാമർശത്തിൽ പ്രതികരണവുമായി കെ സുധാകരൻ. വി ഡി വാക്കുപാലിച്ചേ മതിയാകൂ. അദ്ദേഹം അങ്ങനെ വനവാസത്തിന് പോകേണ്ടി വരുന്ന സാഹചര്യം ഉണ്ടാവരുതെന്ന് നമുക്ക് പ്രാർത്ഥിക്കാമെന്നും
കെ സുധാകരൻ പറഞ്ഞു. യുഡിഎഫിന് 100 സീറ്റ് കിട്ടിയില്ലെങ്കിൽ അദ്ദേഹം വനവാസത്തിന് പോകണം. വാക്കു പാലിക്കുന്ന നേതാക്കന്മാർ ആണെങ്കിൽ പോകണം. അങ്ങനെ അദ്ദേഹം വനവാസത്തിന് പോകേണ്ടി വന്നാൽ സങ്കടവും വിഷമവും ഒക്കെ ഉണ്ട്. അങ്ങനെ വരാതിരിക്കാൻ പ്രാർത്ഥിക്കാം.















