ഈ രാജ്യം ഭരിക്കാൻ വേണ്ടിയാണ് തങ്ങൾ ജനിച്ചത് എന്ന മോദിയുടെ മനോഭാവമാണ് പിണറായി വിജയനെന്ന് രാഹുൽ ഗാന്ധി.
കോൺഗ്രസിനെതിരെ ബിജെപിയും എൽഡിഎഫും അവിശുദ്ധ ബന്ധമുണ്ട്. ഇവിടുത്തെ ഇടതുപക്ഷ ഗവൺമെന്റ് ഇടതുപക്ഷമാണോ. മോദിക്കും ബിജെപി ക്കും അറിയാം ഇന്ത്യയിൽ ഭീഷണി ഉയർത്തുന്നത് കോൺഗ്രസും ഐക്യ ജനാധിപത്യ മുന്നണിയമാണെന്ന്.
എല്ലാ സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി ക്ഷേത്രത്തെപ്പറ്റിയും വിശ്വാസത്തെപ്പറ്റിയും സംസാരിക്കുന്നു. പക്ഷേ കേരളത്തിൽ വരുമ്പോൾ ശബരിമല വിഷയത്തെപ്പറ്റി മിണ്ടുന്നില്ല. മുഖ്യമന്ത്രിയെയും സിപിഐഎമ്മിനെയും സംരക്ഷിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.















