കർണാടകയിലെ ബിഡതിയിൽ ബസിന് നേരെ മുട്ടയേറുണ്ടായ സംഭവത്തിൽ കെഎസ്ആർടിസി ആഭ്യന്തര അന്വേഷണം തുടരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഈ പ്രദേശത്തിന് സമീപം കെഎസ്ആർടിസി ബസ് അപകടത്തിൽ പെടുകയും രണ്ടുപേർ മരിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ അട്ടിമറി അടക്കം
മുന്നിൽ കണ്ടാണ് കെഎസ്ആർടിസിയുടെ പരിശോധന. ഓഗസ്റ്റ് എട്ടിന് അപകടത്തിൽപ്പെട്ട ബസിലും കഴിഞ്ഞ ദിവസം മുട്ടയേറുണ്ടായ ബസിലും കെ എസ് ആർ ടി സി അധികൃതർ ഫൊറൻസിക്
പരിശോധന ആവശ്യപ്പെടും. ബംഗളൂരു മൈസൂർ എക്സ്പ്രസ് വെയിൽ ബിഡതിയിൽ വച്ചാണ് ബുധനാഴ്ച രാത്രി പുറപ്പെട്ട കെഎസ്ആർടിസി ബസിനു നേരെ മുട്ടയേറുണ്ടായത്. സർവീസ് റോഡിൽ നിന്നും മൂന്നുപേർ തുടർച്ചയായി മുട്ടയെറിയുകയായിരുന്നുവെന്നാണ് ബസ് ഡ്രൈവർ പറയുന്നത്.















