കോഴിക്കോട് ചികിത്സയിലുള്ള നിപ ബാധിതന്റെ റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ്. മെയ് 30 മുതൽ ജൂൺ 10 വരെയുള്ള റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. രോഗി ജൂൺ രണ്ടിന് കോഴിക്കോട് ഒരു
സ്വകാര്യ ആശുപത്രിയിൽ സന്ദർശനം നടത്തി. ജൂൺ 3, 4, 5, 6 തീയതികളിൽ ഫറോക്ക് കോളജ് പോസ്റ്റ് ഓഫീസ്, ജൂൺ 7, 8, 9 തീയതികളിൽ രണ്ട് സ്വകാര്യ ആശുപത്രികളിൽ സന്ദർശനം നടത്തി.
ജൂൺ 10ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി ചികിത്സതേടുകയായിരുന്നു.നിപ ബാധിതന്റെ സമ്പർക്ക പട്ടികയിൽ 77 ഓളം പേരാണ് ഉള്ളത്. അതിൽത്തന്നെ 58 പേർ ആരോഗ്യപ്രവർത്തകരാണ്.















