ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം ഗവര്‍ണര്‍ അട്ടിമറിച്ചെന്ന് പ്രതിപക്ഷം. നിയമസെക്രട്ടറി സുനില്‍ കുമാറിനെ തിരഞ്ഞെടുപ്പ് കമ്മീഷണറാക്കാനുളള മുന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഗവര്‍ണര്‍ അട്ടിമറിച്ചെന്നാണ് ആക്ഷേപം.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എ ഷാജഹാന്‍ മാര്‍ച്ച് 31ന് വിരമിക്കുന്നതിന് മുന്‍പാണ് പുതിയ നിയമനത്തിന് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരുങ്ങിയത്. സുനില്‍ കുമാറിനെ നിര്‍ദേശിക്കുകയായിരുന്നു. ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുമ്പോഴാണ് പ്രാബല്യത്തില്‍ വരിക. എന്നാല്‍, നിയമനത്തിനുള്ള ഉത്തരവ് ലോക്ഭവനിലേക്ക് അയച്ചപ്പോള്‍ ഗവര്‍ണര്‍ ചില
വിയോജിപ്പുകള്‍ രേഖപ്പെടുത്തുകയായിരുന്നു. നിയമന ഉത്തരവുമായി ബന്ധപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ഫോറം നല്‍കിയ പരാതിയുമായി ബന്ധപ്പെട്ടാണ് ഗവര്‍ണര്‍ ഫയലില്‍ ഒപ്പിടാതെ മാറ്റിവച്ചത്. പിന്നീട് ഹൈക്കോടതിയുടെ സമ്മതപത്രവും ഗവര്‍ണര്‍ ലോക്ഭവനില്‍ നിന്ന് ആവശ്യപ്പെട്ടു. അതും സമര്‍പ്പിച്ചെങ്കിലും നിയനം നടത്താന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.















