ന്യൂഡൽഹി: രാജ്യത്തെ ചില്ലറ പണപ്പെരുപ്പം കുത്തനെ ഉയർന്നു. ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും അനിയന്ത്രിതമായ വിലവർദ്ധനവും ഗതാഗത-സേവന നിരക്കുകളിലെ കുതിച്ചുചാട്ടവുമാണ് പണപ്പെരുപ്പം വീണ്ടും ആശങ്കാജനകമായ രീതിയിൽ ഉയരാൻ ഇടയാക്കിയത്.
സെപ്റ്റംബർ മാസത്തിലെ ഉപഭോക്തൃ വിലസൂചിക (CPI) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം 23 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.54 ശതമാനത്തിലാണ് എത്തിനിൽക്കുന്നത്.















