തിരുവനന്തപുരം/ന്യൂഡൽഹി: കേരളത്തിന്റെ പുതിയ ഗവർണറായി മുതിർന്ന ബി.ജെ.പി നേതാവ് ഓം പ്രകാശ് മാത്തൂറിനെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. കേരള ഗവർണറായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ തമിഴ്നാട് ഗവർണറായും നിയമിച്ചിട്ടുണ്ട്.
മുൻ രാജ്യസഭാംഗവും മുതിർന്ന സംഘടനാ നേതാവുമായ ഓം പ്രകാശ് മാത്തൂർ നിലവിൽ സിക്കിം ഗവർണറായി പ്രവർത്തിച്ചു വരികയായിരുന്നു. സിക്കിമിൽ നിന്നാണ് അദ്ദേഹം ഇനി കേരള രാജ്ഭവന്റെ അമരത്തേക്ക് എത്തുന്നത്.















