ഡൽഹിയിലും ജാർഖണ്ഡിലും ഉയർന്ന പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ അലയൊലികൾ മഹാരാഷ്ട്രയിലേക്കും വ്യാപിക്കുന്നു. മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ
(MPSC) പരീക്ഷകളിലെ തുടർച്ചയായ പേപ്പർ ചോർച്ചയിലും ക്രമക്കേടുകളിലും പ്രതിഷേധിച്ച് ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് പൂനെയിൽ തെരുവിലിറങ്ങിയത്.
മാർച്ചിൽ നടന്ന ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) ഡ്രഗ് ഇൻസ്പെക്ടർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. ബോംബെ ഹൈക്കോടതി ക്ലർക്ക് പരീക്ഷയിലെ സാങ്കേതിക തടസ്സങ്ങളും അധ്യാപക യോഗ്യതാ പരീക്ഷയായ ‘ടെറ്റ്’ ക്രമക്കേടുകളും വിദ്യാർത്ഥികളുടെ അമർഷം ഇരട്ടിയാക്കി. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് എം.പി.എസ്.സി. ഉദ്യോഗസ്ഥരടക്കമുള്ള അന്തർസംസ്ഥാന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.















