spot_img

ഡൽഹിയിൽ സി.ജെ.പി സമരം കൊടുമ്പിരിക്കൊള്ളവെ രാഹുൽ ഗാന്ധി ചെന്നൈയിലേക്ക്

spot_img

Date:

ദില്ലിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനത പാർട്ടി (സിജെപി) യുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കാനിരിക്കെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേക്ക്. വിദ്യാർത്ഥികളുമായുള്ള സംവാദ പരിപാടിയുടെ മൂന്നാം ഘട്ടത്തിനായി രാഹുൽ ഗാന്ധി ഉച്ചയ്ക്ക് 12:30 ഓടെ ചെന്നൈയിൽ എത്തും. ചെന്നൈയിൽ മുഖ്യമന്ത്രി സി ജോസഫ് വിജയ്‍‌യുമായി കൂടിക്കാഴ്ച നടത്തുന്ന രാഹുൽ ​ഗാന്ധി, വിജയ് ഒരുക്കുന്ന ഉച്ചഭക്ഷണ വിരുന്നിലും പങ്കെടുക്കും. തുട‍ർന്ന് വൈകിട്ട് അഞ്ചുമണിക്കാണ് വിദ്യാർത്ഥികളുമായി സംവാദം നടക്കുക.

എസ്ഐആർ നടപടിക്രമങ്ങളിൽ ക്രമക്കേടുകൾ നടത്തിയെന്ന് ആരോപിച്ച് ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ദില്ലി വേദിയായ പ്രക്ഷോഭങ്ങളുടെ കേന്ദ്രബിന്ദു രാഹുൽ ഗാന്ധിയായിരുന്നു. എന്നാൽ സിജെപി പ്രതിഷേധം നടക്കാനിരിക്കെ ചെന്നൈയിലെ പരിപാടിയുമായി മുന്നോട്ടുപോകാനാണ് കോൺ​ഗ്രസിൻ്റെ തീരുമാനം. പരിപാടിയിലേക്കുള്ള രജിസ്ട്രേഷനുള്ള പോസ്റ്ററുകൾ വെള്ളിയാഴ്ച വൈകിട്ടും കോൺ​ഗ്രസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പരിപാടികൾക്ക് ശേഷം രാത്രിതന്നെ ദില്ലിയിലേക്ക് മടങ്ങാനുമാണ് രാഹുൽ ​ഗാന്ധിയുടെ തീരുമാനം.

അതേസമയം രാഹുൽ ​ഗാന്ധി – വിജയ് കൂടിക്കാഴ്ചയിൽ ഏതൊക്കെ വിഷയങ്ങൾ ചർച്ചയാകുമെന്നത് പ്രധാനമാണ്. രാഹുൽ ​ഗാന്ധി അടക്കമുള്ള നേതാക്കൾ ദില്ലിയിൽ അറസ്റ്റിലായപ്പോൾ സഖ്യകക്ഷിയായ ടിവികെ മൗനം പാലിക്കുന്നുവെന്നും ബിജെപിക്കെതിരെ വിമ‍ർശനം ഉന്നയിക്കാൻ ഭയക്കുന്നു എന്നുമുള്ള പരിഹാസവും വിമർശനവുമായി ഡിഎംകെ അടക്കമുള്ള പാർട്ടികൾ രംഗത്തെത്തിയിരുന്നു. ഇക്കാര്യമടക്കം കൂടിക്കാഴ്ചയിൽ ചർച്ചയായേക്കാം. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യ സഖ്യത്തിൻ്റെ ഭാ​ഗമായി ടിവികെ മുന്നോട്ടുപോകുമോ എന്ന് വിജയ് പ്രഖ്യാപിക്കുമോ എന്ന് ആകാംക്ഷയുണ്ട്. ടിവികെ ഇന്ത്യ സഖ്യത്തിന്റെ ഭാ​ഗമാണെന്ന് പിസിസി അധ്യക്ഷൻ മാണിക്കം ടാ​ഗോ‍ർ പറയുകയും ടിവികെ മന്ത്രിമാർ തമിഴ്നാട്ടിലെ ഇന്ത്യ സഖ്യ യോ​ഗത്തിൽ പങ്കെടുക്കുകയും ചെയ്തെങ്കിലും ഔദ്യോ​ഗിക പ്രസ്താവന ഇറക്കാൻ ടിവികെ തയ്യാറായിട്ടില്ല.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related