പാലാ: യുവജനങ്ങളുടെ ആത്മീയ മുന്നേറ്റത്തിനും കൂട്ടായ്മയ്ക്കും ആത്മീയ വളർച്ചയ്ക്കുമായി പാലാ ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ ‘ORAH 26’ എന്ന പേരിൽ ത്രിദിന യൂത്ത് പ്രോഗ്രാം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 19 ശനി വൈകുന്നേരം 5:00 മണി മുതൽ സെപ്റ്റംബർ 21 തിങ്കൾ
വൈകുന്നേരം 4:00 മണി വരെ പാലാ സെന്റ് തോമസ് കോളേജിലാണ് പ്രോഗ്രാം നടക്കുന്നത്. 18 മുതൽ 25 വയസ്സ് വരെയുള്ളവർക്കാണ് പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരമുള്ളത്.
വിശുദ്ധ കുർബാന, കുമ്പസാരം, ദിവ്യകാരുണ്യ ആരാധന, ഗ്രൂപ്പ് ആക്ടിവിറ്റികൾ, ഓഡിയോ വിഷ്വൽ പെർഫോമൻസുകൾ, മ്യൂസിക് ബാൻഡ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് മൂന്ന് ദിവസങ്ങളിലായി ഒരുക്കിയിരിക്കുന്നത്. ദൈവസ്നേഹം ആഴത്തിൽ അനുഭവിച്ചറിയാനും വ്യക്തിത്വ വികാസത്തിനും സഹായിക്കുന്ന ഈ പ്രോഗ്രാമിലേക്ക് എല്ലാ യുവജനങ്ങളെയും പാലാ ജീസസ് യൂത്ത് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.















