കോഴിക്കോട്/മംഗളൂരു: കൊങ്കൺ പാതയിലൂടെയുള്ള തീവണ്ടികളുടെ സമയക്രമത്തിൽ ഒക്ടോബർ 21 മുതൽ മാറ്റം വരുന്നു. ജൂൺ 15 മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ഓടെ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് സമയക്രമം മാറുന്നത്.
മംഗള ഏറനാട് എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ് അടക്കമുള്ള പ്രമുഖ ട്രെയിനുകളുടെ ഓട്ടത്തിൽ മണിക്കൂറുകളുടെ മാറ്റമുണ്ടാകും. മൺസൂൺ സമയക്രമം അവസാനിക്കുന്നതോടെ കേരളത്തിൽ നിന്നുള്ള പല തീവണ്ടികളും നിലവിലുള്ള മൺസൂൺ സമയത്തേക്കാൾ വൈകിയാകും പുറപ്പെടുകയോ സ്റ്റേഷനുകളിൽ എത്തിച്ചേരുകയോ ചെയ്യുക.
യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് മുൻപായി അതാത് ട്രെയിനുകളുടെ കൃത്യമായ സമയക്രമം റെയിൽവേ ഹെൽപ്പ് ലൈൻ (139) വഴിയോ ഐ.ആർ.സി.ടി.സി വെബ്സൈറ്റ് വഴിയോ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.















