പാലാ: കേരള സഭയ്ക്കും സമൂഹത്തിനും നിസ്തുലമായ സംഭാവനകൾ നൽകിയ യുഗപ്രഭാവനായ വൈദികൻ നിധീരിക്കൽ മാണിക്കത്തനാരുടെ 122-ാം ചരമവാർഷികത്തോടനുബന്ധിച്ച് കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
പാലാ ശാലോം പാസ്റ്ററൽ സെന്ററിൽ വെച്ച് നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം പാലാ രൂപതാ ചാൻസലർ ഡോ. ജോസഫ് കുറ്റിയാങ്കൽ നിർവ്വഹിച്ചു.
കേരളത്തിലെ സാമൂഹിക, വിദ്യാഭ്യാസ, മാധ്യമ രംഗങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തിരികൊളുത്തിയ ക്രാന്തദർശിയായ നേതാവായിരുന്നു മാണിക്കത്തനാർ എന്ന് സമ്മേളനത്തിൽ സംസാരിച്ച പ്രമുഖർ അനുസ്മരിച്ചു. കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികളും സഭാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.















