വിവാദമായ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകും. കേസിന്റെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതിനായിട്ടാണ് പ്രതികൾ കോടതിയിലെത്തുന്നത്.
ഒന്നാംപ്രതി റോജി അഗസ്റ്റിൻ കോടതിയിൽ നേരിട്ടും, രണ്ടാംപ്രതി ആന്റോ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവർ വീഡിയോ കോൺഫറൻസ് വഴിയുമാണ് ഹാജരാകുന്നത്. കേസ് നടപടികൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് മജിസ്ട്രേറ്റ് കോടതി നടപടികളിലേക്ക് കടക്കുന്നത്.

















