കൊച്ചി: കടലിൽ മുങ്ങിപ്പോയ എം.എസ്.സി എൽസ 3 (MSC Elsa 3) കപ്പലിലെ കണ്ടെയ്‌നറുകളിലുള്ള വസ്തുക്കൾ ഉണ്ടാക്കുന്ന പാരിസ്ഥിതിക, സുരക്ഷാ ഭീഷണികളെക്കുറിച്ച് പഠിക്കാൻ നടത്തുന്ന മൾട്ടീബീം സർവേയുടെ ചെലവ് കപ്പൽ കമ്പനി തന്നെ വഹിക്കും.
കണ്ടെയ്‌നറുകളിലെ അവശിഷ്ടങ്ങളും രാസവസ്തുക്കളും സൃഷ്ടിച്ചേക്കാവുന്ന അപകടസാധ്യതകൾ കൃത്യമായി വിലയിരുത്തുന്നതിനാണ് മൾട്ടീബീം സർവേ സംഘടിപ്പിക്കുന്നത്. കടൽത്തട്ടിലെ
വസ്തുക്കളുടെ കൃത്യമായ സ്ഥാനം അറിയാനും അപകടങ്ങൾ ഒഴിവാക്കാനും ഈ സർവേ സഹായിക്കും. മുഴുവൻ ചെലവും വഹിക്കാൻ കമ്പനി തയാറായതോടെ സർവേ നടപടികൾ വേഗത്തിലാകും.















