ഉത്തരവ്ന്യൂഡൽഹി: കേരള തീരത്ത് അറബിക്കടലിൽ ‘എം.എസ്.സി എൽസ 3’ (MSC Elsa 3) കപ്പൽ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസുകളിൽ ഹൈക്കോടതിയിലെ തുടർനടപടികളിൽ തൽസ്ഥിതി (Status Quo) തുടരാൻ സുപ്രീം കോടതി ഉത്തരവിട്ടു. നവംബർ 13 വരെ തൽസ്ഥിതി തുടരാനാണ് നിർദ്ദേശം. ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, അരുൺ പള്ളി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ച് ഉത്തരവിറക്കിയത്. കശുവണ്ടി ഇറക്കുമതിക്കാർ നൽകിയ ഹർജിയിൽ എതിർകക്ഷിയായ കപ്പൽ കമ്പനിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. കപ്പൽ മുങ്ങിയപ്പോൾ അതിലുണ്ടായിരുന്ന കശുവണ്ടിയുടെ ഉടമകളായ മംഗളത്ത് കാഷ്യൂസ് ഉടമ ആർ. സജി സുരേന്ദ്രൻ, സാൻസ് കാഷ്യു പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ നൽകിയ ഹർജികളിലാണ് നടപടി.ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകരായ വി. ചിദംബരേഷ്, വി.ജെ. മാത്യു, അഭിഭാഷകരായ ജോയ് തട്ടിൽ ഇട്ടൂപ്പ്, അനു ഭുവനചന്ദ്രൻ എന്നിവർ ഹാജരായി. ഷിപ്പിംഗ് കമ്പനിയെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകരായ നീരജ് കിഷൻ കൗൾ, പ്രശാന്ത് എസ്. പ്രതാപ് എന്നിവരും കോടതിയിൽ ഹാജരായി.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular