എക്സ്ട്രാ ലൈറ്റുകൾ ഘടിപ്പിച്ച് മോഡിഫിക്കേഷൻ ചെയ്ത ആംബുലൻസിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. കാലടി പ്ലാന്റേഷൻ കോർപ്പറേഷന്റെ ആംബുലൻസിനാണ് പിഴയിട്ടത്. എക്സ്ട്രാ ലൈറ്റുകൾ
ഫിറ്റ് ചെയ്തതിന് 5500 രൂപയാണ് പിഴയിട്ടത്. ആംബുലൻസ് ഓടുന്നനത് കാട്ടാന രൂക്ഷമായി മേഖലയിൽ. കാട്ടാന ശല്യം രൂക്ഷമായ മേഖലയായതിനാലാണ് എക്സ്ട്രാ ലൈറ്റുകൾ ഘടിപ്പിച്ചതെന്ന്
ആംബുലൻസ് ഡ്രൈവർ. രണ്ട് ലൈറ്റുകൾ ആംബുലൻസിന്റെ മുകളിൽ ഘടിപ്പിച്ചിരുന്നത്. ആംബുലൻസുകളിൽ ഒരു ബീക്കൺ ലൈറ്റും സൈറണും മാത്രമേ വെക്കാവു എന്നാണ് നിയമം.















