👉📰 മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് എഐസിസി നേതൃത്വത്തെ കാണും. യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയ്ക്ക് ഭരണപരമായ കാര്യങ്ങളില്‍ തന്നോട് ആശയ വിനിമയം നടത്തണമെന്നാണ് അടൂര്‍ പ്രകാശിന്റെ ആവശ്യം.
👉📰 രാജ്യത്തെ കോടിക്കണക്കിന് പൗരന്മാരെ വോട്ടവകാശമില്ലാത്തവരാക്കി മാറ്റുന്ന ഏതൊരു നടപടിയും ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവുമാണെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. എസ്.ഐ.ആറുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെയാണ് സുപ്രീംകോടതി ജഡ്ജിയുടെ വിമർശനം.
👉📰 ജിഎസ്ടി ഉദ്യോഗസ്ഥരുടെ അധികാരം വെട്ടിക്കുറയ്ക്കാനൊരുങ്ങി കേന്ദ്രം. അറസ്റ്റ് ചെയ്യാനുള്ള അധികാരം എടുത്തുമാറ്റിയേക്കും. അധികാര ദുർവിനിയോഗ പരാതികൾ വ്യാപകമായതിനു പിന്നാലെയാണ് കേന്ദ്രസർക്കാർ നീക്കം.
👉📰 ഉപഭോക്തൃ സേവന മേഖലയില്‍ ഒന്നാകെ ഏജന്റ്ഫോഴ്സ് ഉപയോഗം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതായി എയര്‍ ഇന്ത്യ എഐ ഏജന്റുകള്‍ ഇപ്പോള്‍ വിമാന യാത്രാ സേവനത്തിലെ വിവിധ സങ്കീര്‍ണമായ ജോലികള്‍ക്കു പരിഹാരം കണ്ടെത്താനും ഉപയോഗിക്കുന്നു. യാത്രക്കാരുടെ ആവശ്യങ്ങള്‍ മനസിലാക്കി തടസമില്ലാത്ത സേവനങ്ങള്‍ നല്കാന് ഇനി എയര്‍ ഇന്ത്യയ്ക്കു സാധിക്കും.
👉📰 മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണവുമായി മുമ്പോട്ട് പോകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വളരെ ഗൗരവമുള്ള കേസായതുകൊണ്ടാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ എന്ന സുരക്ഷ അദ്ദേഹത്തിന് ലഭിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
👉📰 കാല് നൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രതിവാര നഷ്ടപരമ്പരയിലെ ചക്രവ്യൂഹത്തില്‍ നിഫ്റ്റി സൂചിക അകപ്പെട്ടു. രക്ഷനേടാന്‍ പണി പതിനെട്ടും പയറ്റിയ നിക്ഷേപകര്‍ ആശങ്കയിലാണ്.
👉📰 വ്യാഴാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. മധ്യ കേരളത്തിലായിരിക്കും മഴ കൂടുതല്‍ ശക്തമാകുക. മന്നാര്‍ കടലിടുക്കിനും സമീപ തെക്കന്‍ തമിഴ്നാട് തീരപ്രദേശങ്ങള്‍ക്കും മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയും, ന്യൂനമര്‍ദ്ദ പാത്തിയുമാണ് മഴ കനക്കാന്‍ കാരണം.
👉📰 രാജ്യത്തെ മെട്രോപൊളിറ്റന്‍ നഗരങ്ങളിലെ ഭൂമി താഴ്ന്നുപോകല്‍ പ്രശ്നം പഠിക്കാനും പരിഹാരനടപടികള്‍ നിര്‍ദേശിക്കാനുമായി സംയുക്ത സമിതി രൂപീകരിച്ചു. ഡല്‍ഹി, കോല്‍ക്കത്ത, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെ ഭൂമി താഴുന്നതുമായി ബന്ധപ്പെട്ട വിഷയം പരിശോധിച്ച ദേശീയ ഹരിത ട്രൈബ്യൂണലാണ് (എന്‍ജിടി) സമിതി രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്.
👉📰 വരാനിരിക്കുന്ന മിഡ് ടേം തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വിജയിക്കാനായില്ലെങ്കിൽ അമേരിക്ക 1929-ലേതിന് സമാനമായ വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക്കൂപ്പുകുത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒഹായോയിലെ പ്രചാരണ റാലിയിലാണ് ട്രംപിന്റെ മുന്നറിയിപ്പ്
👉📰 ജൂണിലെ ഇടക്കാല കരാറില്‍ പറഞ്ഞിട്ടുള്ള ഏഴ് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന് വ്യക്തമാക്കി. തന്ത്രപ്രധാനമായ ഈ ജലപാത വീണ്ടും തുറക്കുന്ന കാര്യത്തില്‍ ടെഹ്റാന്റെ നിലപാട് തികച്ചും വ്യക്തവും ഉറച്ചതുമാണെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഖര്‍ ഖാലിബാഫ് പറഞ്ഞതായി ഇറാനിയന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.















