📰👉 ഇന്ത്യൻ ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ അസാധാരണമായ ധൈര്യത്തിന് സിവിലിയൻ ഹീറോയിസത്തിനുള്ള പ്രസിഡൻഷ്യൽ അവാർഡ് നൽകി ആദരിക്കാൻ ഇസ്രായേൽ തീരുമാനിച്ചു. ഗുരുതരമായ പരിക്കുകളും വലിയ അളവിൽ രക്തം നഷ്ടപ്പെട്ടിട്ടും ക്യാപ്റ്റൻ മച്ചാറിന് കോക്ക്പിറ്റ് വാതിൽ തുറക്കാൻ കഴിഞ്ഞു, ഇത് യാത്രക്കാർക്ക് അകത്തുകടന്ന് ആക്രമണകാരിയെ കീഴടക്കാൻ സഹായിച്ചു
📰👉 ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ദമാമിലെ കിംഗ് ഫഹദ് എയർപോർട്ടിന് നേരെയും ആക്രമണം. വിമാനത്താവളത്തിന് സമീപം മിസൈൽ അവശിഷ്ടം വീണതായാണ് റിപ്പോർട്ട്.
📰👉 അമേരിക്കൻ സൈന്യം നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നായ ഫോർട്ട് ഹുഡ് വെടിവയ്പു കേസിലെ പ്രതി യുഎസ് കരസേനാ മേജർ നിദാൽ മാലിക് ഹസന് നിശ്ചയിച്ച ഫയറിംഗ് സ്ക്വാഡ് വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യുന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
📰👉 റഷ്യയിൽനിന്ന് അമേരിക്കയിലേക്ക് ഡീസൽ ഇറക്കുമതി ചെയ്യാൻ ധാരണ. അമേരിക്കൻ പ്രസിഡന്റ് ട്രംപാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. റഷ്യൻ പ്രസിഡന്റ് പുടിൻ ഇതിനു സമ്മതിച്ചതായി ട്രംപ് പറഞ്ഞു.
📰👉 തൃക്കാക്കര മുനിസിപ്പല്‍ സഹകരണ ആശുപത്രിയില്‍ വീണ്ടും മലിന ജലം കയറിയ സംഭവത്തില്‍ കെഎംആര്‍എല്ലിനെതിരെ പ്രതിഷേധം. മെട്രോ റെയില്‍ അധികൃതരുടെ അനാസ്ഥ മൂലം ഇന്നലെ പെയ്ത ശക്തമായ മഴയില്‍ ആശുപത്രിയിലേക്ക് മലിന ജലം ഇരച്ചുകയറി.
📰👉 തെക്കേ അമേരിക്കൻ രാജ്യമായ പെറുവിൽ ഹിറ്റ്ലറിന്റെയും മുസോളിനിയുടെയും പേരുള്ള രാഷ്ട്രീയ നേതാവ് തെരഞ്ഞെടുപ്പിൽ ജയിച്ചത് ആഗോള ശ്രദ്ധയാകർഷിച്ചു.
ഹിറ്റ്ലർ മുസോളിനി സൈമൺ ഫ്ലോറസ് എന്ന നാല്പത്തഞ്ചുകാരൻ വിദൂര പട്ടണമായ ക്വറോപാൽക്കയിലെ മേയറായിട്ടാണ് തെരഞ്ഞെടുക്കപ്പെട്ടത്.
📰👉 ആസൂത്രണ ബോർഡ് പരീക്ഷയിലെ പുനർമൂല്യ നിർണയത്തിൽ ഒന്നാമതെത്തിയ ശ്യാം കൃഷ്ണന് നിയമനം നൽകാൻ പിഎസ്സി. നേരത്തെ ഒന്നാം റാങ്ക് നേടി ജോലിയിൽ പ്രവേശിച്ച ഇടത് സംഘടനാനേതാവ് അരുൺ ജെ. പ്രതാപിന്റെ നിയമന ശിപാർശ പിഎസ്സി റദ്ദാക്കും.
📰👉 പ്രതിഷേധങ്ങൾക്കിടെ ആളുകളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത നടപടിയിൽ ഐക്യരാഷ്ട്ര സഭയുടെ പ്രസ്താവന തള്ളി ഇന്ത്യ. യു.എൻ. മനുഷ്യാവകാശ ഹൈക്കമ്മിഷണറുടെ ഓഫീസിന്റെ പ്രതികരണം അസ്ഥാനത്തുള്ളതാണെന്ന് ഇന്ത്യ മറുപടി നൽകി. യു.എന്നിന്റേത് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലാണെന്നും ജനീവയിലെ പെർമനന്റ് മിഷൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
📰👉 യെമനിലെ ഹൂതി വിമതർക്കെതിരെ വൻ വ്യോമാക്രമണവുമായി സൗദി നയിക്കുന്ന അറബ് സഖ്യസേന. ശനിയാഴ്ച പുലർച്ചെ നടത്തിയ സൈനിക നീക്കത്തിൽ ഹൂതികളുടെ 136 സൈനിക കേന്ദ്രങ്ങൾ തകർത്തതായി സഖ്യസേന അറിയിച്ചു.
📰👉 വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാൻ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.). ഞായറാഴ്ചയും ജന്തർമന്തറിലേക്ക് മാർച്ചിന് സി.ജെ.പി. ആഹ്വാനം ചെയ്തു. രാവിലെ 10 മണിക്കാണ് മാർച്ച്.















