പ്രഭാത വാർത്തകൾ

spot_img
spot_img

Date:

spot_img
spot_img

🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
നവംബർ 15, 2023 ബുധൻ 1199 തുലാം 29

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5

വാർത്തകൾ

🗞🏵 ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക്ക് ആല(28)ത്തിന് വധശിക്ഷ. ശിശുദിനത്തില്‍ എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ. സോമന്‍ ആണ് വധശിക്ഷ വിധിച്ചത്.
കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

🗞🏵 കേരളത്തില്‍ അവസാന വധശിക്ഷ നടപ്പിലാക്കിയത് 32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആയിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 1991 ജൂലൈ 6ന് ആയിരുന്നു അവസാന വധശിക്ഷ നടപ്പിലാക്കിയത്. റിപ്പര്‍ ചന്ദ്രനെ ആയിരുന്നു അന്ന് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. നിലവില്‍ കേരളത്തിലെ വിവിധ ജയിലുകളിലായി 21 പേരാണ് വധശിക്ഷ കാത്ത് കിടക്കുന്നത്.

🗞🏵 യുഎസിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റു മലയാളി യുവതി ഗുരുതരാവസ്ഥയിൽ. ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്) – ലാലി ദമ്പതികളുടെ മകൾ മീര (32) ആണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ കഴിയുന്നത്. ഗർഭിണിയായ മീരയെ കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജി വെടി വയ്ക്കുകയായിരുന്നു എന്നാണ് വിവരം.

🗞🏵 ട്രാവൻകൂർ ടൈറ്റാനിയം അഴിമതി കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കാൻ ഹൈക്കോടതി നിർദേശിച്ചു. ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ മാലിന്യ നിയന്ത്രണ പ്ലാന്റിനു വിദേശത്തുനിന്ന് ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 120 കോടി രൂപയുടെ അഴിമതി നടന്നെന്ന് ആരോപിച്ചാണു കേസ്.

🗞🏵 നവകേരള സദസ്സിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ബസ് ഒരുക്കാൻ ചെലവ് ഒരു കോടി രൂപ. പുതിയ ബസ് വാങ്ങി വിപുലമായ സൗകര്യങ്ങളൊരുക്കാൻ ധനവകുപ്പ് 1.05 കോടി രൂപ അനുവദിച്ചു.    ബജറ്റിൽ ബജറ്റിൽ നീക്കിവച്ച തുകയ്ക്കു പുറമേ അധിക ഫണ്ടായാണ് പണം അനുവദിച്ചത്.

🗞🏵 ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രയേലിനെ പിന്തുണച്ചുകൊണ്ട് ചൊവ്വാഴ്ച വാഷിംഗ്ടണിൽ തെരുവിലിറങ്ങിയത് പതിനായിരങ്ങൾ. ഇസ്രയേലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എ ന്നതിനൊപ്പം ആന്റി സെമിറ്റിസത്തിനെതിരേ ശബ്ദമുയർത്തുക എന്ന തു കൂടി ലക്ഷ്യമിട്ടായിരുന്നു പ്രകടനം. തെരുവിൽ തിങ്ങിനിറഞ്ഞ ജനങ്ങൾ ഇസ്രയേലി ന്റെയും അമേരിക്കയുടെയും പതാകകൾ കൈയ്യി ലേന്തിയാണ് പ്രകടനം നടത്തിയത്.


 
🗞🏵 യുദ്ധം ശക്തമായി തുടരുന്ന ഇസ്രയേലിൽ വെടിനിർത്തൽ നടപ്പാക്കാൻ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് യുഎസ് സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ. 40 വകുപ്പുകളിൽ നിന്നുള്ള 400 ഉദ്യോഗസ്ഥർ ഈ ആവശ്യം ഉന്നയിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന് കത്ത് നൽകി. വൈറ്റ് ഹൗസ്, നീതി ന്യായ വകുപ്പ്, ദേശീയ സുരക്ഷാ കൗൺസിൽ എന്നീ വിഭാഗങ്ങളിലടക്കം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ കത്ത് നൽകിയെന്നാണ് റിപ്പോർട്ട്.

🗞🏵 മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ മെയോ ക്ലിനിക്കിൽ രണ്ടു തവണ നടത്തിയ ചികിത്സയ്ക്കു ചെലവായത് 72.09 ല ക്ഷം രൂപ. അമേരിക്കയിലേക്കുള്ള മുഖ്യമന്ത്രിയു ടെയും സംഘത്തിന്റെയും യാത്രാടിക്കറ്റ്, താമസം, ഭക്ഷണം തുടങ്ങിയ മറ്റു ചെലവുകളും കണക്കാ ക്കിയാൽ ഖജനാവിൽ നിന്നു ചെലവഴിച്ച തുക കോടികൾ കടക്കും. 2022 ജനുവരി 11 മുതൽ 27 വരെയുള്ള അമേരിക്ക യിലെ മെയോ ക്ലിനിക്കിലെ മുഖ്യമന്ത്രിയുടെ ചികി സക്ക് 29.82 ലക്ഷം രൂപയും 2022 ഏപ്രിൽ 26 മുത ൽ മേയ് ഒൻപത് വരെയുള്ള മെയോ ക്ലിനിക്കിലെ ചികിൽസക്ക് 42.27 ലക്ഷം രൂപയും ചെലവായി.
 
🗞🏵 ബില്ലുകൾ ഒപ്പിടുന്നില്ലെന്ന കേ സ് സുപ്രീംകോടതിയിൽ നിലനിൽക്കേ നിയമസഭ പാസാക്കിയ ഒരു ബില്ലിൽ കൂടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. ഇതോടൊപ്പം പിഎസ് സി അംഗങ്ങളായി രണ്ടു പേരെ നിയമിക്കാനുള്ള മ ന്ത്രിസഭാ ശിപാർശയും അംഗീകരിച്ചു. ബില്ലിൽ ഒപ്പിടാത്ത ഗവർണർക്കെതിരേ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുമെന്നു പ്രഖ്യാപി ച്ച ശേഷം ഒരു ഫയലിൽ പോലും ഒപ്പിടാതെ മാറ്റി വയ്ക്കുകയായിരുന്നു ഗവർണർ. ഇതിനിടയിലാ ണ് ഇന്ന് ഫയൽ പരിശോധിച്ച് ഒരെണ്ണത്തിൽ ഒപ്പു വച്ചത്.

🗞🏵 കർണാടക ഉഡുപ്പി മാനെ പോലീസ് സ്റ്റേഷൻ പരിധിയിലെ നെജ്ജറിൽ പട്ടാപ്പകൽ അമ്മയേയും മൂന്നു മക്കളെയും വെട്ടിക്കൊന്ന സംഭവത്തിൽ ഒരു യുവാവ് പിടിയിലായി. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ പ്രവീൺ അരുൺ ചോക്ലെ (35)യെയാണ് കർണാടക-മഹാരാഷ്ട്ര അതിർത്തിയിലെ ബെലഗാവിയിൽ വച്ച് പിടികൂടിയത്. കൊല്ലപ്പെട്ട കുടുംബത്തിലെ ഒരു പെൺകുട്ടി ഇ യാളുടെ പ്രണയവാഗ്ദാനം നിരസിച്ചതാണ് അരും കൊലയ്ക്ക് കാരണമായതെന്നാണ് സൂചന

🗞🏵 റഷ്യ – യുക്രൈന്‍ യുദ്ധത്തിനിടെ പാകിസ്താന്‍ രഹസ്യമായി യുക്രൈനിന് ആയുധങ്ങള്‍ വിറ്റെന്ന് വെളിപ്പെടുത്തല്‍. കടക്കെണിയിലായി നട്ടംതിരിയുന്ന പാകിസ്താന്‍ ഇതിലൂടെ 364 മില്യണ്‍ ഡോളര്‍ സംഘടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. രഹസ്യ ആയുധ വില്‍പ്പനയ്ക്കായി ഗ്ലോബല്‍ മിലിറ്ററി, നോര്‍ത്ത് റോപ്പ് ഗ്രുമ്മെന്‍ എന്നീ രണ്ട് അമേരിക്കന്‍ കമ്പനികളുമായാണ് പാകിസ്താന്‍ കരാര്‍ ഒപ്പിട്ടത് എന്നാണ് ബി.ബി.സി ഉര്‍ദു റിപ്പോര്‍ട്ട് ചെയ്തത്.

🗞🏵 ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിന് മണ്‍ചട്ടിയുമായി ഭിക്ഷയാചിച്ച് പ്രതിഷേധിച്ചതിനെ തുടർന്ന് തനിക്കെതിരെ ഉയർന്ന വ്യാജപ്രചാരണത്തിനെതിരെ, ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി മറിയക്കുട്ടി. ഒന്നര ഏക്കര്‍ സ്ഥലവും രണ്ടുവീടും മാറിയക്കുട്ടിയ്ക്ക് ഉണ്ടെന്ന തരത്തിലായിരുന്നു വ്യാജപ്രചാരണം. എന്നാൽ, ഭൂമിയില്ലെന്ന് മന്നാംങ്കണ്ടം വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി നല്‍കിയതോടെയാണ് ഹൈക്കോടതിയെ സമീപിക്കാൻ മറിയക്കുട്ടി തീരുമാനിച്ചത്. കോടതി ഇടപെട്ട് ഇത്തരം പ്രചാരണങ്ങള്‍ തടയണമെന്നും കൃത്യമായി പെന്‍ഷന്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുക.

🗞🏵 രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ 221986 വോട്ടുകളും അബിന്‍ വര്‍ക്കി 168588 വോട്ടുകളും നേടി.അരിത ബാബുവിന് 31930 വോട്ടുകളാണ് ലഭിച്ചത്. രണ്ട് മാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഇപ്പോള്‍ പുറത്തു വന്നത്. 7 ലക്ഷത്തിലധികം പേര്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ് നടപടികള്‍ക്കൊടുവില്‍ രാഹുല്‍ ഗാന്ധിയുടെ ടീം നടത്തിയ അഭിമുഖത്തിന് ശേഷമാണ് സംസ്ഥാന അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരഞ്ഞെടുത്തത്.
 
🗞🏵 നവംബർ 18, 19 തീയതികളിൽ 8 ട്രെയിനുകൾ പൂർണമായും റദ്ദ് ചെയ്തതായി ദക്ഷിണ റെയിൽവേ അറിയിച്ചു. കേരളത്തിലൂടെ സർവീസ് നടത്തുന്ന പ്രധാന ട്രെയിനുകളാണ് രണ്ട് തീയതികളിലായി റദ്ദ് ചെയ്തിരിക്കുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും ഇരിങ്ങാലക്കുട-പുതുക്കാട് സ്റ്റേഷനിൽ പാലം പണി നടക്കുന്നുണ്ട്. ഇതിനെ തുടർന്നാണ് സർവീസുകൾ റദ്ദ് ചെയ്തത്. കൂടാതെ, ചില ട്രെയിനുകൾ വൈകിയോടാൻ സാധ്യതയുണ്ട്.

🗞🏵 ആഭ്യന്തരകലാപം വീണ്ടും രൂക്ഷമായ മ്യാന്‍മറില്‍നിന്ന്‌ അഭയാര്‍ത്ഥി പ്രവാഹം ശക്‌തമായതോടെ മിസോറമിലെ ഗ്രാമപ്രമുഖരുമായി തിരക്കിട്ട ചര്‍ച്ച നടത്തി അസം റൈഫിള്‍സ്‌. കഴിഞ്ഞ ഏഴിനു നിയമസഭാ തെരഞ്ഞെടുപ്പ്‌ നടന്ന മിസോറം വഴി അയല്‍രാജ്യമായ മ്യാന്‍മറില്‍നിന്ന്‌ ചിന്‍-കുക്കി അഭയാര്‍ഥികളുടെ വന്‍പ്രവാഹമുണ്ടാകുന്നതായാണ്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ കുടുംബവേരുകളുള്ള 32,000 അഭയാര്‍ഥികളെയാണു സമീപവര്‍ഷങ്ങളില്‍ മുഖ്യമന്ത്രി സോറംതാങ്ക മിസോറമിലേക്കു സ്വാഗതം ചെയ്‌തത്‌. 
 
🗞🏵 പ്രധാനമന്ത്രി ആവാസ് യോജനയില്‍ അനുവദിക്കുന്ന പണവും ലൈഫില്‍ ഉപയോഗിക്കുന്നതിനാല്‍ പിഎംഎവൈയുടെ ലോഗോയും പേരും ലൈഫ് വീടുകളില്‍ പതിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഇതിന് പുറമെ ലൈഫ് പദ്ധതിയുടെ ചെലവിന്റെയും വായ്പയുടെയും വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് എജി സര്‍ക്കാരിന് കത്തയച്ചു.

🗞🏵 കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡൻ്റുമായ എൻ ഭാസുരാംഗൻ, മകൻ അഖിൽ ജിത്ത് എന്നിവർക്ക് വീണ്ടും ഇഡി സമൻസ്. ബുധൻ രാവിലെ 10.30 ന് കൊച്ചി ഇഡി ഓഫീസിൽ ഹാജരാകാനാണ് ഇരുവര്‍ക്കും നിര്‍ദ്ദേശം. തിങ്കൾ, ഭാസുരാംഗനെ എട്ട് മണിക്കൂറോളം നേരം ഇഡി ചോദ്യം ചെയ്തിരുന്നു. 

🗞🏵 പരീക്ഷകളില്‍ ശിരോവസ്ത്രത്തിന് നിരോധനം ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിനു നിരോധനം ഉണ്ടെങ്കിലും സര്‍ക്കാര്‍ നടത്തുന്ന പരീക്ഷകളില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുമതി നല്‍കിയിരുന്നു. അതിന് വ്യത്യസ്തമായാണ് പുതിയ ഉത്തരവ്. ഹിജാബ് എന്ന് ഉത്തരവില്‍ പ്രതിപാദിച്ചിട്ടില്ല. തലയോ, വായയോ, ചെവിയോ മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് പറയുന്നത്. 

🗞🏵 തീവ്രവാദികളോട് വിട്ടുവീഴ്ച്ചയില്ലാത്ത നടപടികളുമായി ഇന്ത്യ. കശ്മീരിലെ പുൽവാമ ജില്ലയിലെ ഭീകരവാദികളുടെ സ്വത്തുക്കൾ ൻഐഎ കണ്ടുകെട്ടി. ജില്ലയിലെ കാകപോറ തഹസിലെ രണ്ട് ഭീകരരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഭീകരവിരുദ്ധ പ്രവർത്തനം തടയാനുള്ള നിയമപ്രകാരമാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. എൻഐഎ പ്രത്യേക കോടതിയുടെ ഉത്തരവനുസരിച്ചാണ് നടപടി.

🗞🏵 മ്യാന്‍മറിലെ ചിന്‍ സംസ്ഥാനത്ത് നിന്ന് ഇന്ത്യയിലേക്ക് കൂട്ട പലായനം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,000 മ്യാന്‍മര്‍ പൗരന്മാരാണ് മിസോറാമിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് പ്രവേശിച്ചതെന്നാണ് റിപ്പോര്‍ട്ട്. മ്യാന്‍മറില്‍ ഭരണത്തിലിരിക്കുന്ന സൈന്യവും മിലിഷ്യ ഗ്രൂപ്പായ പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്സും (പിഡിഎഫ്) തമ്മില്‍ വെടിവയ്പ്പ് നടന്നതായി മ്യാന്‍മറിലെ ചിന്‍ സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന ചമ്പായി ജില്ലയുടെ ഡെപ്യൂട്ടി കമ്മീഷണര്‍ (ഡിസി) ജെയിംസ് ലാല്‍റിഞ്ചാന പിടിഐയോട് പറഞ്ഞു.
 
🗞🏵 രാജ്യത്തുടനീളം നായ്ക്കളുടെ കടിയേറ്റ സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുപ്രധാന വിധിയുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. നായയുടെ കടിയേറ്റാല്‍ അവയുടെ ഓരോ പല്ലിന്റെ അടയാളത്തിനും ഇരകള്‍ക്ക് 10,000 രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. 0.2 സെന്റീമീറ്റര്‍ വരെയുള്ള മുറിവിന് കുറഞ്ഞത് 20,000 രൂപ വരെ നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

🗞🏵 വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്ത് പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട്. പാര്‍ലമെന്ററി സമിതി നേരത്തെ തയ്യാറാക്കിയ കരട് റിപ്പോര്‍ട്ട് ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്. വിവാഹം പരിശുദ്ധമാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും ചൊവ്വാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നു. സ്വവര്‍ഗരതി ഉള്‍പ്പെടെ കുറ്റകരമാക്കണമെന്നുള്ള കരട് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു.

🗞🏵 യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജി​ല്ല​യി​ൽ ​നി​ന്നും നാ​ടുക​ട​ത്തി. എ​രു​മേ​ലി നെ​ല്ലി​ത്താ​നം വീ​ട്ടി​ൽ മു​ബാ​റ​ക്ക് എ.​റ​ഫീ​ക്കി​നെ(24)യാ​ണ് നാടുകടത്തിയത്. കാ​പ്പ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ൽ​നി​ന്നും ആ​റു​മാ​സ​ത്തേ​ക്കാണ് യുവാവിനെ നാ​ടു​ക​ട​ത്തി​യ​ത്.

🗞🏵 സ്പെ​യി​നി​ലേ​ക്ക് വി​സ​യും ജോ​ലി​യും വാ​ഗ്ദാ​നം ചെ​യ്ത് 5.35 ല​ക്ഷം രൂ​പ ത​ട്ടി​യെടുത്ത യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ. പ​ഴ​യ​ങ്ങാ​ടി എ​രി​പു​രം സ്വ​ദേ​ശി എ.​വി. സ​ജി​ത് പ​ത്മ​നാ​ഭ​നാ(37)​ണ് അറസ്റ്റിലായത്.കൊ​ട്ടി​ല സ്വ​ദേ​ശി പി. ​വൈ​ശാ​ഖി​ന്റെ പ​രാ​തി​യി​ലാ​ണ് പ​ഴ​യ​ങ്ങാ​ടി പൊ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

🗞🏵 നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 31 ലക്ഷം രൂപയുടെ സ്വർണം കസ്റ്റം സ് പിടികൂടി. സെപ്റ്റംബർ 24ന് പിടിച്ച ബാഗേജി ൽനിന്നാണ് സ്വർണം പിടിച്ചെടുത്തത്. മൈക്രോവേവ് ഓവനകത്ത് ഒളിപ്പിച്ച നിലയിലായി രുന്നു സ്വർണം. കാസർഗോഡ് സ്വദേശി അബ്ദുള്ള യുടെതാണ് ഓവൻ. പ്രതിക്കായി കസ്റ്റംസ് അന്വേ ഷണം തുടങ്ങി.

🗞🏵 പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നേരെ കറുപ്പ് മുണ്ട് ഉരിഞ്ഞ് പ്രതിഷേധം. ഗുരുവായൂർ മേൽപ്പാലം ഉദ്ഘാടന ചടങ്ങിനെത്തിയ മുഹമ്മദ് റിയാസിന് നേരെ മാമാ ബസാർ സ്വദേശി ബഷീറാണ് മുണ്ട് ഉരിഞ്ഞ് പ്രതിഷേധിച്ചത്. 
 
🗞🏵 മധ്യപ്രദേശിലെ പീഡിത ജനതയ്ക്കായി ജീവിതം ബലിയാക്കിയ വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ ത്യാഗോജ്വലമായ ജീവിതം പ്രമേയമാക്കി ഒരുക്കിയ സിനിമ ”ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്” 17ന് കേരളത്തിലെ വിവിധ തീയേറ്ററുകളില്‍ പ്രദർശനത്തിനെത്തും. ലൈറ്റ് ക്രിയേഷൻസിന്റെ ബാനറിൽ സാന്ദ്ര ഡിസൂസ നിർമിച്ചിരിക്കുന്ന ചിത്രം ഷൈസൻ പി. ഔസേപ്പാണ് സംവിധാനം ചെയ്തിരിക്കുന്നത്. സംസ്ഥാന അവാർഡ് ജേതാവ് വിൻസി അലോഷ്യസാണ് സിസ്റ്റർ റാണി മരിയെ അവതരിപ്പിക്കുന്നത്. മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്.

🗞🏵 സ്പെയിനില്‍ ചാപ്പലിൽ നിന്നും മോഷ്ടിച്ച വിവിധ വിശുദ്ധ വസ്തുക്കൾ മോഷ്ടാക്കൾ തിരികെ നൽകി. ഒറിഹുവേല രൂപതയിൽ സ്ഥിതി ചെയ്യുന്ന ചാപ്പലിൽ നിന്നും മോഷ്ടിച്ച വിശുദ്ധ വസ്തുക്കൾ കുമ്പസാരിച്ചതിനു പിന്നാലെയാണ് മോഷ്ടാക്കൾ തിരികെ നൽകിയത്. ഈ വിവരം രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസ് മുന്നില്ലാണ് പുറത്തുവിട്ടത്. റേഡിയോ മരിയ സ്പെയിനിന്റെ സിക്സ്ത് കോണ്ടിനെന്റ് എന്ന പരിപാടിയിൽ പങ്കെടുക്കുന്ന വേളയിലായിരിന്നു ബിഷപ്പിന്റെ വെളിപെടുത്തൽ.
 
🗞🏵 ബെനഡിക്ട് പതിനാറാമൻ പാപ്പ താമസിച്ചിരുന്ന വത്തിക്കാനിലെ മാതര്‍ എക്ലേസിയ ഭവനം അർജന്റീനയിൽ നിന്നുള്ള ഒരു കൂട്ടം ബെനഡിക്ടൻ കന്യാസ്ത്രീകളുടെ ഭവനമാക്കി മാറ്റും. ബ്യൂണസ് അയേഴ്‌സ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ബെനഡിക്റ്റൈൻ ഓർഡർ ഓഫ് വിക്ടോറിയയിലെ സെന്റ് സ്‌കോളസ്‌റ്റിക്ക സമൂഹമാണ് മാതര്‍ എക്ലേസിയയില്‍ സന്യാസ സമൂഹമായി രൂപീകരിക്കുക. ആറ് സമര്‍പ്പിതര്‍ ജനുവരി ആദ്യം വത്തിക്കാൻ ഗാർഡനിൽ സ്ഥിതി ചെയ്യുന്ന മഠത്തിലേക്ക് മാറുമെന്ന് സന്യാസ സമൂഹം അറിയിച്ചു.

🗞🏵 സ്കോട്ട്‌ലൻഡിലെ വിദ്യാഭ്യാസ നയങ്ങൾക്ക് രൂപം നൽകുന്ന വിദ്യാഭ്യാസ കൗൺസിലിൽ മതപ്രതിനിധികളുടെ വോട്ടവകാശം നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരെ സെന്റ് ആൻഡ്രൂസ് & എഡിൻബർഗ് അതിരൂപതയുടെ ആർച്ച് ബിഷപ്പ് ലിയോ കുഷ്‌ലി രംഗത്ത്. വിദ്യാലയങ്ങളിൽ നിന്നും ക്രൈസ്തവ വിശ്വാസത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം ഒഴിവാക്കുന്നതിന്റെ മറ്റൊരു പടിയാണ് ഇതെന്ന് കുഷ്‌ലി പറഞ്ഞു.

🗞🏵 ഇസ്ലാം ഉപേക്ഷിച്ച് നിരീശ്വരവാദം സ്വീകരിച്ചശേഷം വിവിധ ചര്‍ച്ചകളിലൂടെ പ്രശസ്തയായ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും രചയിതാവുമായ അയാന്‍ ഹിര്‍സി അലി ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. ഇസ്ലാമില്‍ നിന്നും നിരീശ്വരവാദത്തില്‍ എത്തി, ഒടുവില്‍ ക്രിസ്തു വിശ്വാസം സ്വീകരിച്ച തന്റെ യാത്രയേക്കുറിച്ച് ഹിര്‍സി അലി തന്നെയാണ് വിവരിച്ചത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related