2026 ഏപ്രിൽ 29 മെയ് വെള്ളി 1199 ഇടവം 15
വാർത്തകൾ
📰👉 മുനമ്പത്ത് ശാശ്വതമായ പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നേതാക്കൾ മുഖ്യമന്ത്രി വി.ഡി. സതീശനുമായി ചർച്ച നടത്തി. വി.ഡി. സതീശന്‍റെ ദേശത്തെ വീട്ടിലാണ് ഏതാനും മിനിറ്റുകൾ മാത്രം നീണ്ടുനിന്ന കൂടിക്കാഴ്ച നടന്നത്.
📰👉 നീറ്റ് പുനഃപരീക്ഷ കൂടുതൽ സുരക്ഷിതമായി നടത്തുന്നതിനായി പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ. പരീക്ഷാ ചോദ്യപേപ്പറുകൾ ചോർച്ച കൂടാതെ അതീവ സുരക്ഷിതമായി പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കാൻ പ്രതിരോധ സേനകളുടെ സഹായം തേടാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം
📰👉 പാലാ :നമ്മുടെ കേരളത്തിൽ ആർത്തവ ശുചിത്വ ദിനം ആചരിക്കുന്നത് തന്നെ സ്ത്രീ സ്വാതന്ത്ര്യ ത്തിന്റെ വ്യക്തമായ രൂപ രേഖയെന്ന് ചാണ്ടി ഉമ്മൻ എം എൽ എ അഭിപ്രായപ്പെട്ടു .വിസിബ് സ്വാശ്രയ സംഘം ;കെയർ ആൻഡ് സെയ്ഫ് അഗ്നിവേദിക് സംഘടനകളുടെ ആഭിമുഖ്യത്തിൽ ലോക ആർത്തവ ദിനാചരണം പാലാ ടൗൺഹാളിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ .
📰👉 കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്ത് വെള്ളിയാഴ്ച രാത്രി 11.30 വരെ 0.8 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
📰👉 ഇരുപത് വർഷക്കാലത്തെ ജയിൽ വാസത്തിന് ശേഷം അബ്ദുൽ റഹീം മോചിതനായി നാട്ടിലെത്തി ജയിൽ ഉദ്യോഗസ്ഥരാണ് റഹീമിനെ എയർപോർട്ടിൽ എത്തിച്ച് എമിഗ്രെഷൻ ഉൾപ്പടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.
📰👉 മുഖ്യമന്ത്രി വി.ഡി. സതീശൻ ഇ.ഡി റെയ്ഡുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് വീണ്ടും ഒഴിഞ്ഞുമാറി മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദ്യങ്ങൾ ചോദിച്ചെങ്കിലും അദ്ദേഹം വിഷയം മാറ്റുകയായിരുന്നു.
📰👉 പരസ്യ ചിത്രീകരണവുമായി ബന്ധപ്പെട്ട് എത്തിയ മോഡല്‍ പാറമടയില്‍ മുങ്ങി മരിച്ചു. ദല്‍ഹി അംബേദ്കര്‍ നഗര്‍ സ്വദേശി ദിയാന്‍ഷൂ ജോഷി (26) ആണ് മരിച്ചത്. പെരുമ്പാവൂര്‍ മുടക്കുഴ പെട്ടമല പാറമടയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം.
📰👉 പശ്ചിമ ബംഗാളിൽ മുൻ മമത ബാനർജി സർക്കാരിന്റെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിച്ചിരുന്ന ‘ലക്ഷ്മി ഭണ്ഡാറിലെ’ 30 ലക്ഷത്തോളം ഗുണഭോക്താക്കൾ ‘അന്നപൂർണ ഭണ്ഡാർ’ പദ്ധതിക്ക് അനർഹരാണെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി.
📰👉 ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറും സി പി എം പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ ഐ പി ബിനു കീഴടങ്ങി. കേസിലെ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഐ പി ബിനു കീഴടങ്ങിയത്.
📰👉 യുക്രൈന്‍ – ബെലാറസ് അതിർത്തിയിൽ കുടിയിറക്കപ്പെട്ട ആളുകളെ പിന്തുണച്ച് കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ സ്നേഹ സ്പര്‍ശം. യുദ്ധത്താല്‍ സര്‍വ്വതും നഷ്ട്ടമായിരിക്കുന്ന ജനതയ്ക്കു തുറന്നിരിക്കുന്ന ഏക മാനുഷിക ഇടനാഴി മൊക്രാനി-ഡൊമാനോവ് അതിർത്തിയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ മേഖലയില്‍ കാരിത്താസ് യുക്രൈനും മറ്റ് സംഘടനകളും ചേര്‍ന്ന് രണ്ടായിരത്തിയഞ്ഞൂറിലധികം കുടിയിറക്കപ്പെട്ട ആളുകളെ സഹായിച്ചിട്ടുണ്ട്















