spot_img

പ്രഭാത വാർത്തകൾ 2026 മെയ് 26

spot_img

പ്രഭാത വാർത്തകൾ 2026 മെയ് 26

Date:

വാർത്തകൾ

📰👉 ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ എബോള വൈറസ് നാശം വിതച്ചുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ കിഴക്കൻ ഭാഗത്ത് തുടരുന്ന എബോള പൊട്ടിപ്പുറപ്പെടലിൽ സംശയിക്കപ്പെടുന്ന കേസുകളുടെ എണ്ണം 900 കവിഞ്ഞതായി കോംഗോ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു.119 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കോംഗോയുടെ ആശയവിനിമയ മന്ത്രാലയം ഞായറാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

📰👉 ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താന്‍ വിഐപി ദര്‍ശനം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. തനിക്കൊപ്പം ആകെ നാല് പേര്‍ മാത്രമാണ് ദര്‍ശനത്തിന് കൂടെയുണ്ടായിരുന്നത്.എല്ലാവരും 1000 രൂപയുടെ ടിക്കറ്റെടുത്താണ് ദര്‍ശനം നടത്തിയത്.

📰👉 മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസില്‍ എസ്ഐടി റിപ്പോര്‍ട്ട് ഡി ജി പിക്ക് കൈമാറി. മര്‍ദനം ചട്ട വിരുദ്ധമെന്നും ഗണ്‍മാന്‍മാര്‍ ഇടപെടേണ്ട സാഹചര്യമില്ലായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

📰👉 കോഴിക്കോട് തിരുവമ്പാടി കക്കാടംപൊയിലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. കള്ളിപ്പാറക്കും പീടികപ്പാറക്കും ഇടയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കാറിലുണ്ടായിരുന്ന യാത്രക്കാർ പെട്ടെന്ന് പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.

📰👉 ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിൽ എബോള വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, ഈ രാജ്യങ്ങളിൽനിന്ന് വരുന്ന വിമാന യാത്രക്കാർക്കായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

📰👉 അട്ടപ്പാടിയില്‍ മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ 12 പ്രതികളുടെ ശിക്ഷ വര്‍ദ്ധിപ്പിച്ച് ഹൈക്കോടതി. ഇവര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു. രണ്ട് മുതല്‍ 15 വരെ പ്രതികള്‍ക്കാണ് ജീവപര്യന്തം.

📰👉 ലഖ്‌നൗവിൽ പ്രധാന സർക്കാർ കെട്ടിടങ്ങളും തിരക്കേറിയ പൊതുസ്ഥലങ്ങളും ലക്ഷ്യമിട്ട് ഒന്നിലധികം ഭീകരാക്രമണങ്ങൾ നടത്താൻ ചെങ്കോട്ട കാർ സ്‌ഫോടന കേസിലെ പ്രതികൾ ഗൂഢാലോചന നടത്തിയതായി ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) കണ്ടെത്തി. അന്വേഷണത്തിൽ രണ്ട് പ്രധാന പ്രതികളായ ഡോ. മുസമ്മിൽ ഷക്കീലും ഡോ. ​​ഷഹീൻ സയീദും 2025 ഓഗസ്റ്റ് 25 നും 30 നും ഇടയിൽ ഫരീദാബാദിൽ നിന്ന് ലഖ്‌നൗവിലേക്ക് ആക്രമണത്തിനുള്ള സാധ്യതയുള്ള ലക്ഷ്യങ്ങൾ തിരിച്ചറിയാൻ യാത്ര ചെയ്തുവെന്ന് ഏജൻസി വൃത്തങ്ങൾ പറഞ്ഞു.

📰👉 കാർഷിക മേഖലയെ പിന്തുണയ്‌ക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തിങ്കളാഴ്ച സംസ്ഥാനത്തുടനീളമുള്ള കർഷകർക്കുള്ള സഹകരണ ബാങ്ക് വിള വായ്‌പ എഴുതിത്തള്ളൽ പ്രഖ്യാപിച്ചു. ഈ പദ്ധതി പ്രകാരം, ചെറുകിട കർഷകർക്ക് 50,000 രൂപ വരെയുള്ള വിള വായ്‌പകൾ പൂർണ്ണമായും എഴുതിത്തള്ളും

📰👉 തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് ആരോപണം. തുന്നലിട്ട മുറിവില്‍ നിന്ന് രണ്ടു മാസം കഴിഞ്ഞ് മരക്കഷണങ്ങള്‍ കണ്ടെത്തി. ഭരതന്നൂര്‍ കരിങ്കട സ്വദേശി മഹേഷിനാണ് ദുരനുഭവം.മരത്തില്‍ നിന്ന് വീണ് ഇടതുകാലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

📰👉 കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്കി​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ ഹ​ർ​ഷി​ന​യ്‌ക്ക് സ​ർ​ക്കാ​ർ ജോ​ലി. ആ​രോ​ഗ്യ​മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ട​താ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ത​ന്നെ ജോ​ലി ന​ൽ​കു​മെ​ന്ന് ഉ​റ​പ്പ്ല​ഭി​ച്ച​താ​യും ഹ​ർ​ഷി​ന പ്ര​തി​ക​രി​ച്ചു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related