2026 ഏപ്രിൽ 21 മെയ് വ്യാഴം 1199 ഇടവം 07
വാർത്തകൾ
📰👉 തന്റെ പേര് മന്ത്രി സ്ഥാനത്തേക്ക് വലിച്ചിഴച്ചുവെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. താൻ എന്നും കോണ്‍ഗ്രസുകാരനാണ്. എന്നും അങ്ങനെയായിരിക്കും.
📰👉 ചാന്‍സലറുടെ ഉത്തരവുകളെ ചോദ്യം ചെയ്യാന്‍ സര്‍വകലാശാലാ സിന്‍ഡിക്കറ്റിന് അധികാരമില്ലെന്ന് ഹൈക്കോടതി. ചാന്‍സലര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ നടപ്പിലാക്കാന്‍ സിന്‍ഡിക്കറ്റിന് ബാധ്യതയുണ്ടെന്നും ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന് വ്യക്തമാക്കി.
📰👉 മിൽമ പാലിന് ലിറ്ററിന് നാല് രൂപ വർദ്ധിപ്പിച്ചു. ജൂൺ മാസം ഒന്നാം തീയതി മുതൽ ലിറ്ററിന് വർദ്ധനവ് പ്രാബല്യത്തിൽ വരും. 3.35 രൂപ കർഷകന് ലഭിക്കുന്ന രീതിയിലാണ് വില വർധനവെന്ന് മിൽമ അധികൃതർ പറഞ്ഞു.
📰👉 പിണറായി സർക്കാർ കൊണ്ടുവന്ന സിൽവർ ലൈൻ പദ്ധതി റദ്ദാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. പ്രസ്തുത പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
📰👉 മന്ത്രിസഭാ രൂപീകരണത്തിൽ ലത്തീൻ കത്തോലിക്കാ സമുദായത്തോട് നീതിപൂർവമായ നിലപാടല്ല കോൺഗ്രസ് സ്വീകരിച്ചതെന്ന് കെഎൽസിഎ ആരോപിച്ചു. .ജനാധിപത്യബോധമുള്ള സർക്കാർ വരണമെന്ന് ആഗ്രഹിച്ചു നിലപാടെടുത്തതാണ് ലത്തീൻ സമുദായാംഗങ്ങൾ.
📰👉 തിരുവനന്തപുരം സിപിഎമ്മിൽ വൻ പൊട്ടിത്തെറി! മുതിർന്ന നേതാവും മുൻ മന്ത്രിയുമായ വി. ശിവൻകുട്ടിക്കെതിരെ പരസ്യമായി രംഗത്തെത്തി മുൻ മേയർ ആര്യ രാജേന്ദ്രൻ. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ശിവൻകുട്ടി തനിക്കെതിരെ ഉന്നയിച്ച വിമർശനങ്ങൾ തെറ്റാണെന്നും, തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാനാണ് ശ്രമം നടക്കുന്നതെന്നും ആര്യ രാജേന്ദ്രൻ തുറന്നടിച്ചു.
📰👉 യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് ബിനു ചുള്ളിയിലിന് സാധ്യത. ഒ ജെ ജനീഷ് മന്ത്രിയായ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് മാറ്റം വരുന്നത്. അധ്യക്ഷൻ ആരാകുമെന്ന് യൂത്ത് കോൺഗ്രസിനുള്ളിലും കോൺഗ്രസിനുള്ളിലും വലിയ ചർച്ചയായിരുന്നു.
📰👉 തിരുവനന്തപുരം: കേരളത്തിന്റെ 13-ാമത്തെ മുഖ്യമന്ത്രിയായി അധികാരമേറ്റ ശ്രീ. വി.ഡി. സതീശനെ നേരിൽ കണ്ട് ഭാരതത്തിലെ പ്രമുഖ മാധ്യമ സംഘടനകളിലൊന്നായ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) ഭാരവാഹികൾ സ്നേഹാദരങ്ങൾ അറിയിക്കുകയും ഓൺലൈൻ മാധ്യമ മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിവേദനം സമർപ്പിക്കുകയും ചെയ്തു. വ്യാജ പ്രസ്സ് കാർഡുകളുമായി മാധ്യമപ്രവർത്തകരെന്ന വ്യാജേന പ്രവർത്തിക്കുന്നവരെ കർശനമായി നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇത്തരം പ്രവണതകൾ യഥാർത്ഥ മാധ്യമങ്ങൾക്കും സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്ന് ജെ.എം.എ ചൂണ്ടിക്കാട്ടി.
📰👉 എറണാകുളം കിഴക്കമ്പലം മലയിടംതുരുത്തിൽ കുടിയൊഴിപ്പിക്കൽ ശ്രമത്തിനിടെ സംഘർഷം. ജലപീരങ്കി പ്രയോഗത്തിനും സമരക്കാരുടെ പ്രതിഷേധങ്ങൾക്കുമൊടുവിൽ പോലീസ് പിൻവാങ്ങി.
📰👉 അമേരിക്ക വീണ്ടും ആക്രമണത്തിനു മുതിർന്നാൽ യുദ്ധം പശ്ചിമേഷ്യക്കു പുറത്തേക്കു വ്യാപിപ്പിക്കുമെന്ന് ഇറാൻ. ഇറാൻ-യുഎസ് വെടിനിർത്തൽ നിലവിൽ വന്നിട്ട് ആറാഴ്ച ആയെങ്കിലും യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കു ഫലമുണ്ടാകുന്നില്ല















