2026 ഏപ്രിൽ 13 മെയ് ബുധൻ 1199 മേടം 30
വാർത്തകൾ
📰👉 സംസ്ഥാനത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം ഈ മാസം 15നു നടത്താൻ തീരുമാനം. ഇന്നലെ ചേർന്ന ക്യുഐപി യോഗമാണു തീരുമാനമെടുത്തത്.പുതിയ മന്ത്രിസഭ വന്നതിനുശേഷം ഫലപ്രഖ്യാപനം നടത്തുന്നതിലേക്കു പോയാൽ പ്ലസ് വണ്‍ പ്രവേശനത്തെയുൾപ്പെടെ ബാധിക്കുമെന്ന പൊതുവിലയിരുത്തലും യോഗത്തിലുണ്ടായി.
📰👉 സംസ്ഥാനത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം ഈ മാസം 15നു നടത്താൻ തീരുമാനം. ഇന്നലെ ചേർന്ന ക്യുഐപി യോഗമാണു തീരുമാനമെടുത്തത്.പുതിയ മന്ത്രിസഭ വന്നതിനുശേഷം ഫലപ്രഖ്യാപനം നടത്തുന്നതിലേക്കു പോയാൽ പ്ലസ് വണ്‍ പ്രവേശനത്തെയുൾപ്പെടെ ബാധിക്കുമെന്ന പൊതുവിലയിരുത്തലും യോഗത്തിലുണ്ടായി.
📰👉 അവയവദാന തട്ടിപ്പുകേസിൽ വൃക്കദാതാക്കൾക്കും സ്വീകരിച്ചവർക്കും ഒരുപോലെ പങ്കുണ്ടെന്ന് അന്വേഷണസംഘം. വൃക്കകൾ സ്വീകരിച്ചവരിൽനിന്ന് വൻതുക കൈപ്പറ്റിയ പ്രതികൾ ദാതാക്കൾക്ക് തുച്ഛമായ തുക മാത്രമാണു കൈമാറിയതെന്ന് അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചു
📰👉 സൗദിയിൽ 200ഓളം എത്യോപ്യൻ അഭയാർഥികൾ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നുണ്ടെന്നു റിപ്പോർട്ട്. എത്യോപ്യൻ ഓൺലൈൻ പത്രമായ ആഡിസ് സ്റ്റാൻഡേർഡാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
📰👉 ബ്രിട്ടണിലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്കു കനത്ത തിരിച്ചടി നേരിട്ടതോടെ പ്രധാനമന്ത്രി കീയർ സ്റ്റാർമർക്കെതിരേ പടയൊരുക്കം ശക്തം. നേതൃമാറ്റത്തിന് സമയക്രമം നിശ്ചയിക്കാൻ ഒരുകൂട്ടം മന്ത്രിമാർ ആവശ്യപ്പെട്ടു.
📰👉 പടിഞ്ഞാറൻ ഏഷ്യയിലെ യുദ്ധസാഹചര്യങ്ങൾക്കിടയിലും ഇന്ത്യയിൽ ഇന്ധനക്ഷാമമുണ്ടാകില്ലെന്ന് ഉറപ്പുനൽകി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി മുൻകരുതൽ നടപടിയുടെ ഭാഗമായി രാജ്യത്തെ പാചകവാതക ഉത്പാദനം പ്രതിദിനം 35,000-36,000 ടണ്ണിൽ നിന്ന് 54,000 ടണ്ണായി വർധിപ്പിച്ചതായി അദ്ദേഹം അറിയിച്ചു
📰👉 ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ നീറ്റ്-യുജി പരീക്ഷയുടെ പുനഃപരീക്ഷാ നടപടികളിലേക്ക് നാഷണൽ ടെസ്റ്റിങ് ഏജൻസി കടക്കുന്നു. പരീക്ഷാ നടത്തിപ്പിലുണ്ടായ വീഴ്ചയുടെ ഉത്തരവാദിത്തം എൻടിഎ ഏറ്റെടുക്കുന്നതായും അടുത്ത ഏഴ് മുതൽ 10 ദിവസത്തിനുള്ളിൽ പുനഃപരീക്ഷയ്ക്കുള്ള വിശദമായ സമയക്രമം പ്രസിദ്ധീകരിക്കുമെന്നും ഡയറക്ടർ ജനറൽ അഭിഷേക് സിങ് അറിയിച്ചു.
📰👉 ഓപ്പറേഷൻ സിന്ദൂർ’ സൈനികാക്രമണ സമയത്ത് പാകിസ്താന് ചൈനയുടെ സഹായങ്ങൾ ലഭ്യമായിരുന്നതായി റിപ്പോർട്ട്. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിനിടെ, പാകിസ്താന്റെ യുദ്ധവിമാനങ്ങൾക്ക് ചൈനീസ് എഞ്ചിനീയർമാർ സാങ്കേതിക സഹായം നൽകിയതായി ചൈനീസ് മാധ്യമങ്ങൾ സ്ഥിരീകരിച്ചു.
📰👉 കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷനേതാവുമായ രാഹുൽ ഗാന്ധിയും ബുധനാഴ്ച കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. അതിന് ശേഷമായിരിക്കും പ്രഖ്യാപനം.
📰👉 2026 മെയ് 3 ന് നടന്ന നീറ്റ്-യുജി പരീക്ഷ, ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും സംബന്ധിച്ച ഗുരുതരമായ ആരോപണങ്ങളെ തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (നാഷണൽ ടെസ്റ്റിംഗ് ഏജൻസി) റദ്ദാക്കി. വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങളും നിരവധി സംസ്ഥാനങ്ങളിലുടനീളം രാഷ്ട്രീയ പ്രതികരണങ്ങളും ഉൾപ്പെടെ രാജ്യവ്യാപകമായ പ്രതികരണത്തിന് ഈ തീരുമാനം കാരണമായി.















