2026 ഏപ്രിൽ 12 മെയ് ചൊവ്വ 1199 മേടം 28
വാർത്തകൾ
📰👉 കൈക്കൂലി വാങ്ങവെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. നെയ്യാറ്റിന്‍കര, കാരോട് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സന്ദീപ് ആണ് പിടിയിലായത്. ലൈഫ് പദ്ധതിയില്‍പെട്ട വീട് നിര്‍മ്മാണത്തിന്റെ അപേക്ഷയ്‌ക്കായി 2,500 രൂപ കൈകൂലി ആവശ്യപ്പെട്ടെന്നാണ് പരാതി..
📰👉 പാചകവാതകത്തിന്റെ പേരില്‍ ആവശ്യസാധനങ്ങള്‍ക്കും ഹോട്ടല്‍ ബേക്കറി ഭക്ഷണസാധനങ്ങള്‍ക്കും വിലയുയര്‍ത്തി വ്യാപാരികള്‍. ഒരു നിയന്ത്രണവും ഇല്ലാതെ ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷണത്തിന് നിത്യേന വില വര്‍ധിപ്പിക്കുകയാണ്.
📰👉 ഞ്ചാബിലെ ആം ആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി. മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ അടുത്തബന്ധുവും രാഷ്ട്രീയവിമർശകനുമായ ഗ്യാൻ സിങ് മൻ ബിജെപിയിൽ ചേർന്നു. ഭഗവന്ത് മന്നിന്റെ അച്ഛന്റെ അനുജന്റെ മകനാണ് ഗ്യാൻ സിങ് മൻ.
📰👉 ആധാര്‍ എന്റോള്‍മെന്റ്, അപ്ഡേഷന് നടപടികളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. കുട്ടികള്‍, മുതിര്‍ന്നവര്‍, ട്രാന്സ്ജെന്ഡറുകള്, പ്രവാസികള്‍, വിദേശികള്‍ എന്നിവര്‍ക്ക് ആധാര്‍ എടുക്കുന്നതിനും വിവരങ്ങള്‍ പുതുക്കുന്നതിനും ഇനി മുതല്‍ പ്രത്യേക വിഭാഗങ്ങളിലായി തിരിച്ചുള്ള രേഖകള്‍ നല്‍കണം
📰👉 വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
📰👉 സംസ്ഥാനത്ത് മദ്യത്തിന് വില കുറച്ചു. ജനപ്രിയ ബ്രാൻഡുകൾക്ക് 10 രൂപ മുതൽ 50 രൂപ വരെയാണ് വില കുറച്ചിരിക്കുന്നത്. ഓൾഡ് മങ്ക്, ഓഫീസേഴ്സ് ചോയ്സ്, ലേ മൗണ്ട് റം അടക്കം ബ്രാൻഡുകൾക്കാണ് വില കുറഞ്ഞത്.
📰👉 രാജ്യത്തുടനീളമുള്ള കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നതു പരിഗണിച്ച് ജാമ്യാപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ ഹൈക്കോടതികൾക്കു സുപ്രീംകോടതി നിർദേശം നൽകി.
📰👉 വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള വിഭാഗീയത ഇന്നും തുടരുന്നുവെന്നത് സത്യമാണെന്നും ഇതു വസ്തുനിഷ്ഠമായ സത്യത്തിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നതാണെന്നും ലെയോ പതിനാലാമൻ മാർപാപ്പ.
📰👉 വിദ്യാഭ്യാസ വകുപ്പിലും പോലീസിലും സ്ഥലംമാറ്റം ഉൾപ്പെടെയുള്ളവ നടക്കാത്തത് പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. സർക്കാർ അധികാരമേൽക്കാത്തതിനാൽ വകുപ്പ് സെക്രട്ടറിമാരും കാര്യമായ തീരുമാനങ്ങൾ എടുക്കുന്നില്ല. സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ പാഠപുസ്തക വിതരണത്തിന്റെ കാര്യത്തിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല
📰👉 സർക്കാർ രൂപവത്കരണം വൈകുന്നത് ദൈനംദിന പ്രവർത്തനങ്ങൾക്ക് അപ്പുറമുള്ള ഭരണനടപടികൾ അവതാളത്തിലാക്കുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീക്കിയിട്ട് ആറുദിവസമായെങ്കിലും പെരുമാറ്റച്ചട്ടം നിലനിന്ന അവസ്ഥയിൽത്തന്നെയാണ് ഇപ്പോഴും സർക്കാർ പ്രവർത്തനം.















