2026 ഏപ്രിൽ 10 മെയ് ഞായർ 1199 മേടം 26
വാർത്തകൾ
📰👉 വി ഡി സതീശനെ അനുകൂലിച്ച് പ്രകടനങ്ങള്‍ നടത്തിയതില്‍ കോണ്‍ഗ്രസില്‍ അച്ചടക്ക നടപടിക്ക് നീക്കം. ഹൈക്കമാന്റിനെ വെല്ലുവിളിച്ച് പ്രകടനം നടത്തിയതില്‍ വിശദീകരണം തേടി പതിനഞ്ചോളം നേതാക്കള്‍ക്ക് കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്കി
📰👉 ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തു. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ആയിരക്കണക്കിന് ബിജെപി പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു അധികാരി സത്യപ്രതിജ്ഞ ചെയ്തത് .
📰👉 പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി ടിഎംസി നേതാവ് മമത ബാനർജി. സംസ്ഥാനത്ത് ആദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി അധികാരമേറ്റ സാഹചര്യത്തിൽ, ബിജെപിയെ പ്രതിരോധിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് മമതാ ബാനർജി പറഞ്ഞു.
📰👉 പശ്ചിമേഷ്യൻ പ്രതിസന്ധി തുടരുന്നതിനിടെ ഫ്രഞ്ച്, ബ്രിട്ടീഷ് യുദ്ധക്കപ്പലുകൾ മധ്യേഷ്യയിലേക്ക് പുറപ്പെട്ടു. ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ദൗത്യത്തിൽ പങ്കുചേരുകയെന്ന ലക്ഷ്യത്തോടെയാണു ഇരു കപ്പൽവ്യൂഹങ്ങളുടെയും യാത്രയെന്ന് സൂചനയുണ്ട്.
📰👉 ബഹ്റൈനിലെ താമസസ്ഥലത്തെ കെട്ടിടത്തിൽനിന്നു താഴെ വീണു ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു. ചങ്ങനാശേരി സ്വദേശികളായ ജിസ്മോന്- അക്സ ദമ്പതികളുടെ ഏകമകൻ ഡെറിക് ജോസഫ് ജിസ്മോൻ (ഏഴ്) ആണ് മരിച്ചത്. ഇന്ത്യൻ സ്കൂൾ ബഹ്റൈൻ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.
📰👉 ഇസ്രയേലി യുദ്ധവിമാനങ്ങൾ സോട്ടാർ നദിക്കരയിൽ വ്യോമാക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ട്. തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു.
📰👉 ഹോർമുസ് കടലിടുക്കിൽ രണ്ട് ഇറാനിയൻ എണ്ണക്കപ്പലുകൾ അമേരിക്കൻ സൈന്യം വെടിവെച്ച് തകർത്തതായി റിപ്പോർട്ട്. ഇറാനിയൻ സേനയുമായുള്ള വെടിവെപ്പിന് പിന്നാലെയായിരുന്നു അമേരിക്കയുടെ നാടകീയമായ സൈനിക നീക്കം.
📰👉 പശ്ചിമേഷ്യാ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചെലവുചുരുക്കുന്നതിന് വഴികളാലോചിച്ച് എയർ ഇന്ത്യ. ഗുരുഗ്രാമിലെ ആസ്ഥാനത്ത് വ്യാഴാഴ്ചനടന്ന ബോർഡ് യോഗത്തിൽ ഇതിനുള്ള നിർദേശങ്ങളിൽ ധാരണയായെന്നാണ് വിവരം.
📰👉 കേരളത്തിന്റെ പുതിയ ‘മുഖ്യൻ’ ആരെന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന മൂന്ന് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ നേതാക്കൾ പുറത്തെത്തി ചേരിതിരിഞ്ഞുള്ള പോര് അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തു. മുഖ്യമന്ത്രി ആരാണ് എന്നത് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ചേർന്ന് പിന്നീട് പ്രഖ്യാപിക്കും.
📰👉 അനിശ്ചിതത്വങ്ങൾക്ക് അന്ത്യമായി, നടൻ വിജയ്യുടെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ പുതിയ സർക്കാർ ഞായറാഴ്ച അധികാരമേൽക്കും. കേവലഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കിയതോടെ വിജയ്ക്ക് സർക്കാർ രൂപീകരിക്കാൻ ഗവർണർ രാജേന്ദ്ര അർലേക്കർ അനുമതി നൽകി. ഞായറാഴ്ച രാവിലെ 10 മണിക്ക് ചെന്നൈയിലെ നെഹ്റു സ്റ്റേഡിയത്തിൽവെച്ച്വിജയ് സത്യപ്രതിജ്ഞ ചെയ്ത് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി അധികാരമേൽക്കും.















