2026 ജൂൺ 24 ബുധൻ മിഥുനം 10
വാർത്തകൾ
📰👉 പശ്ചിമഘട്ടം ഉൾക്കൊള്ളുന്ന ആറു സംസ്ഥാനങ്ങളിൽ മൂന്നിടത്തെ പരിസ്ഥിതിലോലമേഖല (ഇ.എസ്.എ.) നിർണയിക്കുന്ന അന്തിമവിജ്ഞാപനമിറക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു. കസ്തൂരിരംഗൻ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ 2014-ൽ കരടിറങ്ങിയെങ്കിലും 12 വർഷമായിട്ടും വിവിധ സംസ്ഥാനങ്ങളുടെ എതിർപ്പുകാരണം അന്തിമ വിജ്ഞാപനമിറക്കാൻ സാധിച്ചിട്ടില്ല.
📰👉 ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള ശക്തമായ ആക്രമണങ്ങളിൽ ലെബനനിൽ കോടികളുടെ നാശം സംഭവിച്ചതായി റിപ്പോർട്ട്. തെക്കൻ ലെബനനിലെ കെട്ടിടങ്ങൾക്കു മാത്രം ഏകദേശം 138 കോടി ഡോളറിന്റെ നാശമുണ്ടായതായി യുഎൻ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.
📰👉 യുഎസ് -ഇറാന് സമാധാന കരാര്‍ ഒപ്പുവച്ചതിനു പിന്നാലെ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോയത് 172 കപ്പലുകള്‍. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ഹോര്‍മുസിലൂടെ കപ്പല്‍ ഗതാഗതം ആരംഭിച്ചത്.
📰👉 നീറ്റ് പുനഃപരീക്ഷയോടനുബന്ധിച്ചു നിരോധനമേർപ്പെടുത്തിയ സമൂഹമാധ്യമ ആപ്പായ ടെലിഗ്രാം രാജ്യത്ത് വീണ്ടും പ്രവർത്തിച്ചുതുടങ്ങി. 22 വരെ ഏർപ്പെടുത്തിയ നിരോധനം അവസാനിച്ചതിനുശേഷം രാജ്യത്തെ ഒട്ടുമിക്ക ഉപയോക്താക്കൾക്കും ടെലിഗ്രാം വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്.
📰👉 മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസില്‍ ആഭ്യന്തരകലഹം ആളിക്കത്തുന്നതിനിടെ പാര്‍ട്ടിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പോലീസ് അന്വേഷണം.
📰👉 ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിലാക്കാൻ നടപടി കൈക്കൊള്ളണമെന്ന് ഗവണ്മെന്റ് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ആവശ്യപ്പെട്ടു.
നിയമസഭയിൽ ബജറ്റിൻമേലുള്ള ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
📰👉 യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം ഓപ്പറേഷൻ തൂഫാനിലൂടെ 2954 കേസുകൾ രജിസ്റ്റർ ചെയ്തെന്നു മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്നുകൾ കൈവശം വച്ചതുമായി ബന്ധപ്പെട്ടു സംസ്ഥാനത്താകെ 3176 പേരെ അറസ്റ്റു ചെയ്തു.
📰👉 നിപ ബാധിതന്റെ സമ്പർക്കപ്പട്ടികയിൽ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ കുറഞ്ഞ റിസ്ക് വിഭാഗത്തിൽപെട്ട 11 പേരെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കി. നിരീക്ഷണ വേളയിൽ ഒരു രോഗലക്ഷണങ്ങളും ഉണ്ടാകാത്തതിനെ തുടർന്നാണിത്.
📰👉 കൊട്ടാരക്കരയില്‍ ബസ്സ്റ്റോപ്പിലേക്ക് ടിപ്പര്‍ ലോറി ഇടിച്ചുകയറി മൂന്നു പേർ മരിച്ചവര്‍ ബസ് കാത്തുനിന്നവർ. ഇന്നലെ രാവിലെ 7.20ഓടെയാണ് അപകടമുണ്ടായത്. 7.10 നു വരുന്ന ബസിനായി കാത്തിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. പുരുഷന്മാര്നിന്നിരുന്ന ഭാഗത്തേക്കാണ് ടിപ്പര്‍ ലോറി ഇടിച്ചുകയറിയത്.
📰👉 മുഹറം പൊതു അവധി വെള്ളിയാഴ്ചയായിരിക്കുമെന്ന് സർക്കാർ. നേരത്തെ വ്യാഴാഴ്ചയായിരുന്നു അവധി നിശ്ചയിച്ചിരുന്നത്. ഇതാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. വ്യാഴാഴ്ച പ്രവൃത്തിദിനം ആയിരിക്കും. മാസപ്പിറവി കണ്ടതനുസരിച്ച് മുഹറം പത്ത് വെള്ളിയാഴ്ച ആയതുകൊണ്ടാണ് അവധിയിലെ മാറ്റം.















