2026 ജൂൺ 23 ചൊവാ മിഥുനം 09
വാർത്തകൾ
📰👉 തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന 246 കോടി രൂപയുടെ വികസന പദ്ധതികൾ മുഖ്യമന്ത്രി വിജയ് നയിക്കുന്ന ടിവികെ സർക്കാർ റദ്ദാക്കി. ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം ആഡംബര പദ്ധതികൾക്കോ വാണിജ്യ ആവശ്യങ്ങൾക്കോ ഉപയോഗിക്കാതെ, ക്ഷേത്രങ്ങളുടെ നവീകരണത്തിനും ഭക്തർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുമായി നീക്കിവെക്കാനാണ് സർക്കാരിന്റെ തീരുമാനം
📰👉 നീറ്റ് പുനഃപരീക്ഷയിലും വിവാദം. ബിഹാറിലെ ലഖിസാരായിൽ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാൻ ശ്രമം. നീറ്റ് പരീക്ഷ എഴുതാനെത്തിയ ഒമ്പതുപേരെ പോലീസ് അറസ്റ്റുചെയ്തു
📰👉 കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന കപ്പലില്‍ “ഐ ലവ് പാക്കിസ്ഥാന്’ എന്നു കോറിയിട്ട സംഭവത്തില്‍ സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
📰👉 സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഭാര്യ ബെഗോണ ഗോമസിനെതിരെ അഴിമതിക്കേസിൽ വിചാരണ നടത്താൻ സ്പാനിഷ് കോടതി ഉത്തരവിട്ടു. ഈ കേസുമായി ബന്ധപ്പെട്ട് ബെഗോണ തന്റെ പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും അനുമതിയില്ലാതെ രാജ്യം വിട്ടുപോകുന്നത് വിലക്കിയതായും ജഡ്ജി ജുവാൻ കാർലോസ് പെയ്നാഡോ ഉത്തരവിൽ വ്യക്തമാക്കി
📰👉 നെല്ലിന്റെ സംഭരണ വില വർധിപ്പിക്കുന്നത് പരിശോധിക്കുമെന്ന് സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്. സുമേഷ് അച്യുതന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
📰👉 കേന്ദ്രം പാസാക്കിയ ലേബർ കോഡിൽ സംസ്ഥാനം ചട്ടങ്ങൾ രൂപീകരിക്കുന്നത് വിശദമായ ചർച്ചകൾക്കു ശേഷം മാത്രമായിരിക്കുമെന്നു തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ.
എൻ. കെ. അക്ബറിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായായണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
📰👉 ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 4.80 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി. ബാങ്കോക്കിൽനിന്നെത്തിയ ഇന്ത്യൻ പൗരനിൽനിന്നാണു ഹൈഡ്രോപോണിക് വീഡ് എന്നറിയപ്പെടുന്ന കഞ്ചാവ് കസ്റ്റംസ് പരിശോധനയിൽ പിടികൂടിയത്.
📰👉 കൊച്ചി തുറമുഖം വഴിയുള്ള (വല്ലാർപാടം ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍ഷിപ്മെന്റ് ടെര്‍മിനല്‍-ഐസിടിടി) ചരക്കുനീക്കത്തിൽ പുതിയ റിക്കാർഡ്. മേയിൽ ഏറ്റവും ഉയർന്ന പ്രതിമാസ ചരക്കുനീക്കമെന്ന റിക്കാർഡിലെത്തി.
📰👉 കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാരിന്റെ പ്രിയദർശിനി ബസ് പദ്ധതിക്കെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി സര്‍ക്കാരിന് തുടരാം. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് പൊതുതാല്‍പര്യ ഹര്‍ജി തള്ളിയത്
📰👉 ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെച്ചു. ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും അദ്ദേഹം രാജിവച്ചു. ലേബർ പാർട്ടിയുടെ സമ്മർദ്ദത്തെത്തുടർന്നാണ് രാജി. കഴിഞ്ഞ കുറച്ചുമാസങ്ങളായി കെയർ സ്റ്റാർമറുടെ നേതൃത്വത്തിനെതിരെ പാർട്ടിയിൽ അതൃപ്തി ശക്തമായിരുന്നു.















