2026 ജൂൺ 10 ബുദ്ധൻ ഇടവം 28
വാർത്തകൾ
📰👉 ഒമാൻ തീരത്ത് അമേരിക്കൻ സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നു വീണതിന് പിന്നാലെ ഇറാനെതിരെ സൈനിക നീക്കം ആരംഭിച്ച് അമേരിക്ക. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ അന്യായമായ പ്രകോപനത്തിന് ആനുപാതികമായ മറുപടിയാണ് തങ്ങൾ നൽകുന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
📰👉 തെക്കൻ ലബനനിൽ ഇസ്രേലി ഇന്നലെയും ആക്രമണം തുടർന്നു. ടൈർ നഗരത്തിലും പരിസരപ്രദേശങ്ങളിലും അതിശക്തമായ വ്യോമാക്രമണമുണ്ടായി. മൂന്നു പേരെങ്കിലും കൊല്ലപ്പെട്ടതായി ലബനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
📰👉 വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമിൻ’ലേക്ക് സുഗമമായ മാറ്റം ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ ഇടക്കാല ഫണ്ട് വിഹിതം പ്രഖ്യാപിച്ചു. പുതിയ പദ്ധതിക്കായി 95,962 കോടി രൂപയുടെ കേന്ദ്ര വിഹിതമാണ് കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് പ്രഖ്യാപിച്ചത്.
📰👉 സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്. ദരിദ്ര ജനവിഭാഗങ്ങൾക്കുള്ള ക്ഷേമപദ്ധതികൾ സർക്കാർ ഒന്നൊന്നായി പിൻവലിക്കുകയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് പാവപ്പെട്ട കുടുംബങ്ങളെ അവഗണിക്കുകയാണെന്ന് കുറ്റപ്പെടുത്തി.
📰👉 തിങ്കളാഴ്ച നടന്ന ഇന്ത്യ മുന്നണി യോഗത്തിനു പിന്നാലെ തൃണമൂൽ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനർജി മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ സോണിയയുടെ വസതിയായ 10 ജൻപഥിൽ ഇന്നലെയായിരുന്നു കൂടിക്കാഴ്ച.
📰👉 സെക്രട്ടറിയേറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും കർശന നിയന്ത്രണം ഏർപ്പെടുത്തി. മാധ്യമപ്രവർത്തകർക്ക് സെക്രട്ടറിയേറ്റിലേക്ക് പ്രവേശിക്കണമെങ്കിൽ ഇനി മുതൽ അവർ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന ബന്ധപ്പെട്ട വകുപ്പിൽ നിന്നുള്ള പ്രത്യേക ശിപാർശ കത്ത് നിർബന്ധമാക്കി.
📰👉എച്ച്1എൻ1പനി ബാധിച്ച് കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. ഇടുക്കി കൊച്ചുകരിമ്പൻ സ്വദേശി പൂങ്കുടിയിൽ മറിയാമ്മ (82) ആണ് മരിച്ചത്
📰👉 മുൻ റവന്യു ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി റിമാൻഡിൽ. സൗഹൃദം സ്ഥാപിച്ചായിരുന്നു പണം തട്ടിയത്. വടക്കഞ്ചേരി പരുവാശേരി യുഎസ്ബി ഗാർഡനിൽ പ്രിൻസി(46)യാണ് അറസ്റ്റിലായത്.
📰👉 നവകേരള യാത്രയ്ക്കിടെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം. ഗണ്മാന് അടക്കം അഞ്ച് പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
📰👉 ആർട്ടെമിസ് 3′ ബഹിരാകാശ യാത്രയ്ക്കുള്ള നാലംഗ സംഘത്തെ പ്രഖ്യാപിച്ചു. കമാൻഡർ റാണ്ടി ബ്രെസ്നിക് നയിക്കുന്ന സംഘത്തിൽ ലൂക്ക പാർമിറ്റാനോ (പൈലറ്റ്), ഫ്രാങ്ക് റൂബിയോ (മിഷൻ സ്പെഷ്യലിസ്റ്റ്), ആന്ദ്രെ ഡഗ്ലസ് (മിഷൻ സ്പെഷ്യലിസ്റ്റ്) എന്നിവരാണ് പ്രധാന അംഗങ്ങൾ.















