2026 ജൂൺ 01 തിങ്കൾ 1199 ഇടവം 18
വാർത്തകൾ
📰👉 ഫെബ്രുവരി 28ന് അമേരിക്ക-ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ സംസ്കാരച്ചടങ്ങിന് ഇറാന്‍ ഒരുങ്ങുകയാണ്. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ മൃതദേഹം ഇറാന്‍ ഭരണകൂടം ഇനിയും സംസ്‌കരിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകൾ പലതവണ വന്നിരുന്നു.
📰👉 മണ്‍സൂണ്‍കാല ട്രെയിന്‍ ഗതാഗതത്തിലെ സമയമാറ്റം ജൂണ്‍ 15 മുതല്‍ നിലവില്‍ വരും. കൊങ്കണ്‍ വഴി കടന്നുപോകുന്ന 38 ജോഡി ട്രെയിനുകളുടെ പുറപ്പെടുന്ന സമയത്തിലും എത്തിച്ചേരുന്ന സമയത്തിലും മാറ്റമുണ്ടാകും.
📰👉 മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ പീഡനം നേരിട്ട അതിജീവിത മുഖ്യമന്ത്രി വി ഡി സതീശനെ കാണും. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണുക. പ്രതിക്കൊപ്പം നിലകൊണ്ടവര്‍ക്കെതിരെ കര്‍ശന നടപടി വേണം എന്നാണ്
📰👉 മുഖ്യമന്ത്രി വി ഡി സതീശനെതിരെ രാഷ്‌ട്രീയ വിമര്‍ശനം ഉന്നയിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്പന്‍ഡ് ചെയ്ത നടപടി റദ്ദാക്കി. വിരമിക്കല്‍ ദിവസമാണ് സ്‌കൂള്‍ പ്രന്‍സിപ്പലിന് ആശ്വാസകരമായ ഉത്തരവ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയത്.
📰👉 കേരളത്തിൽ മില്‍മ പാലിനും തൈരിനും വില വർധിക്കും. പാലിന് ലിറ്ററിന് നാല് രൂപയും തൈരിന് കിലോയ്‌ക്ക് 10 രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്. പുതിയ വില പ്രിന്റ് ചെയ്ത കവറുകള്‍ വിപണിയില്‍ എത്താൻ സമയമെടുക്കുമെന്നതിനാല്‍ ഒരു മാസം വരെ പഴയ വില രേഖപ്പെടുത്തിയ പാക്കറ്റുകള്‍ തന്നെയാകും വില്‍ക്കുക.
📰👉 ആഭ്യന്തര വകുപ്പ് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ; ദി നാർക്കോ ഹണ്ട്’ന്റെ സംസ്ഥാനതല ഉദ്ഘാടനം ചെവ്വാഴ്ച നടക്കും. ആഭ്യന്തരമന്ത്രിയായി ചുമതല ഏറ്റെടുത്തതിന് പിന്നാലെ രമേശ് ചെന്നിത്തല പോലീസ് ആസ്ഥാനത്തുവച്ച് ‘ഓപ്പറേഷൻ തൂഫാൻ’ പ്രഖ്യാപിച്ചിരുന്നു.
📰👉 രണ്ടു മാസത്തെ വേനലവധിക്ക് വിട. ലക്ഷക്കണക്കിന് വിദ്യാർഥികൾ ഇന്ന് വീണ്ടും സ്കൂളിലേക്ക്. 2026 അധ്യയനവർഷത്തെ സംസ്ഥാന തല സ്കൂൾ പ്രവേശനോത്സവം ഇന്നു രാവിലെ 9.30ന് പട്ടം മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
📰👉 അട്ടപ്പാടി മധു വധക്കേസില്‍ മൂന്ന് പ്രതികളെ വെറുതെ വിട്ടതിനെതിരെ കുടുംബം സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. സര്‍ക്കാര്‍ നിയമസഹായം നല്‍കുമെന്ന് കരുതുന്നതായി മധുവിന്റെ സഹോദരി സരസു പറഞ്ഞു.ഇതിനായി മധുവിന്റെ കുടുംബം അടുത്താഴ്ച മുഖ്യമന്ത്രിയെ കാണും.
📰👉 തൊടുപുഴ സ്മിത ആശുപത്രിയില്‍ നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ മൂന്നുപേരെ സസ്പെന്‍ഡ് ചെയ്തു. ആരോപണ വിധേയരായ ജീവനക്കാര്‍ക്കാണ് സസ്പന്‍ഷന്‍. ആശുപത്രിയിലേക്ക് യുവമോര്‍ച്ചയും ഡിവൈഎഫ്ഐയും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
📰👉 എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനെ സന്ദര്‍ശിച്ചതില്‍ വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ നേതാവിനെ കാണാന്‍ പോയത് തെറ്റാണ്. മന്ത്രിയില്‍ നിന്ന് രാഷ്‌ട്രീയ മാന്യതകള്‍ പ്രതീക്ഷിക്കുന്നു.















