2026 ജൂലൈ 02 വ്യാഴം മിഥുനം 18
വാർത്തകൾ
📰👉 വി. അൽഫോൻസാമ്മയുടെ 18-ാ മത് തിരുനാളിന് ഭരണങ്ങാനം ഷ്റൈനിലും, ഫൊറോന പള്ളിയിലും ക്രമീകരണങ്ങൾ പൂർത്തിയായി എന്ന് ഷ്റൈൻ റെക്‌ടർ റവ. ഡോ.അഗസ്റ്റിൻ പാലക്കാപറമ്പിലും, ഫൊറോനാ വികാരി വെരി. റവ. ഫാ. സക്കറിയാസ് ആട്ടപ്പാട്ടും, അഡ്‌മിനിസ്ട്രേറ്റർ ഫാ. മാത്യു കുറ്റിയാനിക്കലും അറിയിച്ചു. 2026 ജൂലൈ 19 ഞായർ മുതൽ ജൂലൈ 28 ചൊവ്വ വരെ 10 ദിവസം നീണ്ടുനിൽക്കുന്ന ലളിതവും ഭക്തിസാന്ദ്രവുമായ തിരുനാളിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മേജർ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പുമാരായ മാർ തോമസ് തറയിൽ, റയ്‌പൂർ മുൻ ആർച്ച് ബിഷപ്പ് മാർ അഗസ്റ്റിൻ ചരണകുന്നേൽ ഉൾപ്പെടെ 14 പിതാക്കന്മാർ വിശുദ്ധ ബലിയർപ്പിച്ച് സന്ദേശം നൽകും.
📰👉 പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാൻ മന്ത്രിസഭാ ഉപസമിതി യോഗത്തിൽ തീരുമാനം. വകുപ്പ് തലത്തിൽ ലഭിച്ച രേഖകൾ കൃത്യമായി പഠിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും.
📰👉 സംസ്ഥാനത്തു വ്യാപകമായി നടക്കുന്ന അവയവകച്ചവടത്തെയും വ്യാജരേഖനിര്‍മാണത്തെയും കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവായി.
📰👉 യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളെത്തുടർന്നുണ്ടായ ആഭ്യന്തര ഇന്ധനക്ഷാമം പരിഹരിക്കാനായി ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി ചെയ്യാൻ ആരംഭിച്ച് റഷ്യ റഷ്യയിലുടനീളം ഇന്ധനക്ഷാമം നേരിടുന്നുണ്ട്. ഇതേത്തുടർന്ന് ഭക്ഷ്യവസ്തുക്കൾക്ക് നിയന്ത്രണങ്ങളേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
📰👉 തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ യോഗങ്ങളിലും അതീവ രഹസ്യസ്വഭാവമുള്ള സർക്കാർ അവലോകന യോഗങ്ങളിലും ഔദ്യോഗിക പദവികളില്ലാത്ത രണ്ട് സ്വകാര്യ വ്യക്തികൾ പങ്കെടുത്തതായി ഗുരുതര ആരോപണം
📰👉 തന്ത്രപ്രധാനവും സാമ്പത്തികവുമായ വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 16-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ജപ്പാൻ പ്രധാനമന്ത്രി സനെ തകായ്ച്ചി ഇന്ത്യയിലെത്തി.
📰👉 കൊല്ലം-ചെങ്കോട്ട റെയിൽവേ പാതയിൽ അപകടഭീഷണിയായി ട്രാക്കിൽ നിലയുറപ്പിച്ച കാട്ടാന. ഒറ്റക്കൽ റെയിൽവേ സ്റ്റേഷനുസമീപത്തെ ട്രാക്കിലാണ് ട്രെയിനിനു മുന്നിൽ കാട്ടാന എത്തിയത്
📰👉 മെക്സിക്കോ സിറ്റിയില്‍ ചൊവ്വാഴ്ച നടന്ന ലോകകപ്പ് വിജയാഘോഷങ്ങള്‍ക്കിടെയുണ്ടായ അപകടത്തില്‍ 19 വയസുള്ള യുവതി ഉള്‍പ്പെടെ മൂന്നു പേര് മരിച്ചു.
📰👉രാജ്യാന്തര വിപണിയിൽ എണ്ണവില കുറഞ്ഞതോടെ ഇന്ധനവില കുറച്ച് സ്വകാര്യ കമ്പനിയായ നയാര എനർജി. രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്.
📰👉 പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം അവസാനിച്ചു. അടുത്ത സമ്മേളനം മുതൽ നിയമസഭയിൽ സന്ദർശകർക്കു പ്രായോഗികമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു.















