2026 ജൂലൈ 14 ചൊവാ മിഥുനം 29
📰👉 പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വിലയിൽ കുതിപ്പ്. ബ്രെൻഡ് ക്രൂഡ് ഓയിൽ വിലയിൽ നാല് ശതമാനം വർധനയാണുണ്ടായിരിക്കുന്നത്.
ഇതോടെ എണ്ണ വില ബാരലിന് 79 ഡോളറിലെത്തി.
📰👉 അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർ അപ്രതീക്ഷിത മരണം നേരിടേണ്ടി വരുമെന്ന ഭീഷണിയുമായി ഇറാൻ മാധ്യമം രംഗത്ത്. ഗെറ്റ് റെഡി ഫോർ സഡൻ ഡെത്ത് എന്ന തലക്കെട്ടിൽ പുറത്തുവന്ന വാർത്തയും ചിത്രവും ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്
📰👉 നൈജീരിയയിലെ ഓയോ സംസ്ഥാനത്തുനിന്ന് സായുധസംഘം തട്ടിക്കൊണ്ടുപോയ 39 വിദ്യാർഥികളെയും അഞ്ച് അധ്യാപകരെയും 56 ദിവസത്തിനുശേഷം സൈനികനീക്കത്തിലൂടെ മോചിപ്പിച്ചു.
📰👉 ഇറാന്റെ കരുത്തരായ സൈനികവിഭാഗമായ ഇസ്ലാമിക് റവലൂഷണറി ഗാർഡ് കോർപ്സിനെ (ഐആർജിസി) ബ്രിട്ടൻ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. ആഭ്യന്തര സെക്രട്ടറി ശബ്ന മഹ്മൂദാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
📰👉 അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടന്ന സംഭാവന തട്ടിപ്പ് അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തോട് (എസ്ഐടി) സുപ്രീംകോടതി റിപ്പോര്‍ട്ട് തേടി. എസ്ഐടി ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ തത്സ്ഥിതി റിപ്പോര്‍ട്ട് പരിഗണിച്ചശേഷം കൂടുതല്‍ നിര്‍ദേശം നല്‍കുന്നത് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
📰👉 വിദ്യാര്‍ഥികളുടെ ബസ് കണ്സഷന് ചട്ടങ്ങളില്‍ നിര്‍ണായക ഭേദഗതി വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. പ്രായപരിധിയും സഞ്ചരിക്കാവുന്ന ദൂരപരിധിയും വര്‍ധിപ്പിച്ചു. സമയ ക്ലിപ്തതയും വരുത്തി. ഫുള്‍ ടൈം വിദ്യാര്‍ഥികള്‍ക്ക് ഇത് ആശ്വാസമാണ്.
📰👉 പിഎസ്‌സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് സംഘം ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പിഎസ്‌സി ആസ്ഥാനത്ത് നേരിട്ടെത്തി പരിശോധനകൾ നടത്തി
📰👉 കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ്സുകളില്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സൗജന്യ യാത്ര പ്രഖ്യാപിച്ചതോടെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ പൊന്മുടിയിലേക്ക് സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്. എന്നാല്‍, ആവശ്യത്തിന് സര്‍വീസുകള്‍ ഇല്ലാത്തതും കല്ലാര്‍ കഴിഞ്ഞുള്ള ഹെയര്‍പിന്‍ വളവുകളിലെ റോഡിന്റെ വീതിക്കുറവും നിലവിലെ യാത്രയെ അപകടഭീതിയിലാഴ്‌ത്തുകയാണ്
📰👉 സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രശ്‌നങ്ങളില്‍ ഗതാഗത മന്ത്രി സി.പി. ജോണ്‍ ബസ് ഉടമകളുമായി ചര്‍ച്ച നടത്തി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഓഫീസിലായിരുന്നു ചര്‍ച്ച.സ്ത്രീ സൗജന്യ യാത്രാ പദ്ധതി കെ എസ് ആര്‍ ടി സി നടപ്പാക്കിയതോടെ സ്വകാര്യ ബസ് സര്‍വീസ് വന്‍ നഷ്ടത്തിലായെന്ന ബസുടമകളുടെ പരാതിയെ തുടര്‍ന്നാണ് ചര്‍ച്ച നടന്നത്.
📰👉 മരിയന്‍ പ്രത്യക്ഷീകരണം കൊണ്ട് ആഗോള ശ്രദ്ധ നേടിയ മെക്സിക്കോയിലെ ഗ്വാഡലൂപ്പ ബസിലിക്കയുടെ പുതിയ റെക്ടറായി പ്രമുഖ ഭൂതോച്ചാടകനായ മോൺ. ഡാനിയേൽ വിക്ടർ വില്ലലോബോസ് ഓർട്ടിസിനെ നിയമിച്ച് സഭാനേതൃത്വം. മെക്സിക്കോ ആർച്ച് ബിഷപ്പ് കർദ്ദിനാൾ കാർലോസ് അഗ്യുയർ റെറ്റസാണ് ഗ്വാഡലൂപ്പയിലെ ഔവർ ലേഡി ഓഫ് ഗ്വാഡലൂപ്പ ബസിലിക്കയുടെ പുതിയ റെക്ടറായി മോൺ. ഡാനിയേൽ വിക്ടർ വില്ലലോബോസ് ഓർട്ടിസിനെ നിയമിച്ചത്.















