2026 ആഗസ്റ്റ് 27 വ്യാഴം ചിങ്ങം 11
വാർത്തകൾ
👉📰 കൊളംബോ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഫോളോ ഓൺ ഒഴിവാക്കാൻ ശ്രീലങ്ക പൊരുതുന്നു. ഇന്ത്യയുടെ 503 റൺസ് പിന്തുടരുന്ന ലങ്ക മൂന്നാം ദിവസത്തെ കളി നിർത്തുമ്പോൾ 8ന് 265 എന്ന നിലയിലാണ്. സോണൽ ദിനുഷ (85*) പസിന്ദു സൂര്യബന്ദാര(80) എന്നിവരുടെ അർധ സെഞ്ച്വറികൾ ആണ് ലങ്കയെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്.
👉📰 നേപ്പാൾ വിറങ്ങലിച്ച മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു.മരണം 160 കടന്നു. ഇതുവരെ 157 പേർ മരിച്ചു.പ്രളയത്തിൽ അകപ്പെട്ട 133 ഇന്ത്യക്കാർ ഉൾപ്പടെ 384 പേർക്കായി തിരച്ചിൽ തുടരുകയാണ്. ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് നേപ്പാളിനെ നടുക്കിയ പ്രളയദുരന്തമുണ്ടായത്. ടിബറ്റിൽനിന്നുള്ള ഭോട്ടെ കോഷി നദിയിൽ അപ്രതീക്ഷിതമായി ജലനിരപ്പുയർന്നു. ഇരച്ചെത്തിയ വെള്ളം രസുവ, ധാദിങ്, നുവാകോട്ട് ജില്ലകളിൽ വൻനാശനഷ്ടമാണുണ്ടാക്കിയത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
👉📰 ദുബായ്: യുഎഇയിലെ പൊതു സ്‌കൂളുകളില്‍ രണ്ടാം ക്ലാസ് വരെ ഇനി ഹോംവര്‍ക്കില്ല. ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഫിഫ്റ്റി ഫിഫ്റ്റി മൂല്യനിര്‍ണയ സ്‌കീമും പ്രഖ്യാപിച്ചു. സ്‌കൂളുകളിലെ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
👉📰 ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. കോന്നി അട്ടച്ചാക്കല്‍ സ്വദേശി ദീപുവിനാണ് വെട്ടേറ്റത്. വെട്ടൂര്‍ സ്വദേശി സിദ്ദിഖാണ് വെട്ടിയത്. കുട്ടികളുടെ ഓണാഘോഷ പരിപാടി നടക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ചെറിയൊരു വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ദീപുവിന്റെ വലതു കൈക്കും നെഞ്ചിനോട് ചേര്‍ന്നുമാണ് വെട്ടേറ്റത്. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം ചെങ്ങന്നൂരിലുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
👉📰 കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമം. തടവുകാരനും ഹാഷിഷ് ഓയില്‍ കൈമാറാന്‍ ശ്രമിച്ചവര്‍ക്കും എതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. സുഹൈല്‍ എം, മുബീന്‍ എന്നിവര്‍ക്കും റിമാന്‍ഡ് തടവുകാരനായ മുഹമ്മദിനും എതിരെയാണ് കേസെടുത്തത്.
👉📰 നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളീയര്‍ക്ക് അടിയന്തര സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശാനുസരണം നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്ക് തുടങ്ങിയതായി നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ രാജേഷ് മാധവന്‍ അറിയിച്ചു. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോള്‍ ഫ്രീ നമ്പര്‍)+91-8802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ഡല്‍ഹി എന്‍.ആര്‍.കെ ഡവലപ്‌മെന്റ് ഓഫീസറേയും ചുമതലപ്പെടുത്തി.
👉📰 കനത്ത മഴയിൽ പുതിയ പാർലമെൻറ് മന്ദിരത്തിൽ വെള്ളക്കെട്ട്. വെള്ളക്കെട്ട് വീഡിയോ പുറത്ത് വിട്ട് കോൺഗ്രസ്. കോൺഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനേത് ആണ് വീഡിയോ എക്‌സിലൂടെ പങ്കുവച്ചത്. പുതിയ പാർലമെന്റ് പണിയാൻ 1,200 കോടിയാണ് ചെലവഴിച്ചത്. മഴക്കാലത്ത് അവസ്ഥ പരിതാപകരം എന്നും സുപ്രിയ ശ്രീനേത് കുറിപ്പിൽ പറയുന്നു.
👉📰 തൃശൂർ മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള കുഞ്ഞിന് മുതിർന്നവർക്ക് നൽകുന്ന മരുന്ന് മാറി നൽകിയ സംഭവത്തിൽ ഫാർമസിസ്റ്റിന്റെ ശബ്ദ രേഖപ്പുറത്ത്. സംഭവം നടന്ന ദിവസം താൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല. താനല്ല മരുന്നു കൊടുത്തത് എന്നാണ് ഫാർമസിസ്റ്റ് പറയുന്നത്. കുഞ്ഞിന്റെ അമ്മയെ വിളിച്ചാണ് ഫാർമസിസ്റ്റ് ഇക്കാര്യം കാര്യം പറയുന്നത്. കുട്ടിക്ക് പ്രോബയോട്ടിക് മരുന്നിനു പകരം നൽകിയത് മുതിർന്നവർക്ക് നെബുലൈസർ വഴി നൽകുന്ന മരുന്നായിരുന്നു. അരുൺ -അദ്രിക ദമ്പതികളുടെ പെൺകുഞ്ഞ് ഇപ്പോഴും ഐസിയുവിലാണ്. മരുന്നു മാറി നൽകിയത് അഷ്ടമിച്ചിറയിലെ മാള ടൗൺ ബ്ലോക്ക് കോപ്പറേറ്റീവ് ബാങ്കിൻറെ കീഴിലുള്ള നീതി മെഡിക്കൽ സ്റ്റോറിൽ നിന്നായിരുന്നു.
👉📰 ഉത്തര്‍പ്രദേശില്‍ കനത്ത മഴയില്‍ കെട്ടിടം തകര്‍ന്ന് വയോധിക ദമ്പതികള്‍ മരിച്ചു. അഞ്ചുവയസുള്ള കുഞ്ഞിന് പരുക്കേറ്റു. രണ്ടുനില കെട്ടിടമാണ് തകര്‍ന്നത്. 70 വയസുകാരന്‍ ചതുര്‍ഭുജും ഭാര്യ ബുധിയയുമാണ് മരിച്ചത്. മറ്റ് നാല് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. അഞ്ച് വയസ്സുള്ള ഒരു പെൺകുട്ടിക്ക് നിസാര പരിക്കേറ്റു. മഴയ്ക്കിടയിൽ രക്ഷാപ്രവർത്തനം ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. ജെസിബി വിളിച്ചുവരുത്തി ഏകദേശം മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ അവശിഷ്ടങ്ങൾ നീക്കം ചെയ്തു. വൃദ്ധ ദമ്പതികളെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിച്ചു,

















