2026 ഏപ്രിൽ 29 ബുധൻ 1199 മേടം 16
വാർത്തകൾ
👉📰 ന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ വിമാന സർവീസുകൾ നിർത്തിവെക്കേണ്ടിവരുമെന്ന് എയർ ഇന്ത്യ ഉൾപ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികൾ മുന്നറിയിപ്പ് നൽകി. ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ എന്നീ കമ്പനികളെ പ്രതിനിധീകരിക്കുന്ന എഫ്.ഐ.എ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് അടിയന്തര സഹായം അഭ്യർത്ഥിച്ച് കത്തയച്ചു.
👉📰 റഷ്യൻ നിർമിത വ്യോമപ്രതിരോധ സംവിധാനമായ എസ്–400 ട്രയംഫിന്റെ നാലാം യൂണിറ്റ് മേയ് പകുതിയോടെ ഇന്ത്യയിലെത്തും. ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് സംവിധാനം കപ്പൽമാർഗം ഇന്ത്യയിലെത്തിക്കുന്നത്.
👉📰 ബംഗ്ലാദേശിൽ അഞ്ചാംപനി വ്യാപകമായി പടരുന്നു. രാജ്യത്തെ 64 ജില്ലകളിൽ 58 എണ്ണത്തിലും രോഗം റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. മാർച്ച് 15 മുതൽ റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം 250ൽ അധികം മരണങ്ങളാണ് സംഭവിച്ചിട്ടുള്ളത്.
👉📰 ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ വിലയിരുത്തുന്നതിനായി സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഏകദിന പഠനശിബിരം സംഘടിപ്പിച്ചു.മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു.
👉📰അഫ്ഗാനിസ്ഥാനിൽ ഏതാനും വർഷങ്ങളായി പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടുന്നുവെന്നും ഇതു ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും യൂണിസെഫ്.ഫ്ഗാനിസ്ഥാനിൽ ഏതാനും വർഷങ്ങളായി പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടുന്നുവെന്നും ഇതു ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും യൂണിസെഫ്.
👉📰 ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിൽ ഉൾപ്പെട്ട 9400 അക്കൗണ്ടുകൾ ഈ വർഷം ജനുവരി മുതൽ വാട്സാപ് നീക്കം ചെയ്തിട്ടുണ്ടെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
👉📰 രാജ്യത്തെ പാചകവാതക വിതരണ രംഗം പൂർണമായും ഡിജിറ്റൽ ട്രാക്കിലേക്ക്. എൽപിജി സിലിണ്ടറുകളുടെ ഓൺലൈൻ ബുക്കിംഗ് 99 ശതമാനത്തിലെത്തിയതായും ഒടിപി അടിസ്ഥാനമാക്കിയുള്ള വിതരണം 94.5 ശതമാനം കടന്നതായും പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു.
👉📰 ബംഗാളിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഇന്നു നടക്കും. 142 മണ്ഡലങ്ങളിലാണ് ഇന്നു വിധിയെഴുത്ത്
👉📰 കേരളമടക്കമുള്ള നാലു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് പുറത്തുവരും. വൈകുന്നേരം 6.30മുതൽ മാധ്യമങ്ങൾക്ക് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിട്ടു തുടങ്ങാം. മേയ് നാലിനാണ് വോട്ടെണ്ണൽ.
👉📰 മെയ് ഒന്നു മുതൽ പ്രധാന എണ്ണ ഉൽപ്പാദക ഗ്രൂപ്പുകളായ ഒപെക്, ഒപെക്+ എന്നിവയിൽ നിന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) പിന്മാറുന്നതായി പ്രഖ്യാപിച്ചു. അമേരിക്ക, ഇസ്രായേൽ, ഇറാൻ എന്നിവ തമ്മിലുള്ള സംഘർഷം ഇതിനകം തന്നെ വൻ ഊർജ്ജ ആഘാതത്തിന് കാരണമായിരിക്കെ ഈ തീരുമാനം ആഗോള വിപണികളെ കൂടുതൽ ബാധിക്കും















