വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡിന്റെ പേരിൽ പണം തട്ടാൻ ശ്രമം. 40 ലക്ഷം രൂപ നഷ്ടമായി. തിരുവനന്തപുരം സൈബർ പോലീസ് കേസെടുത്തു. കമ്പനിയുടെ പേരിൽ ബാങ്കിനെ ബന്ധപ്പെടുകയായിരുന്നു. 40 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു.
പണം ബാങ്ക് തിരികെ നൽകുമെന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ എംഡി ദിവ്യ എസ് അയ്യർ അറിയിച്ചു. കമ്പനിയുടെ പേരിൽ ഔദ്യോഗിക അക്കൗണ്ടുള്ള ബാങ്കിൽ ബന്ധപ്പെടുകയും 40 ലക്ഷം രൂപ ബാങ്ക് ട്രാൻസ്ഫർ ചെയ്ത് നൽകുകയുമായിരുന്നു.
അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചു. ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് പണം നഷ്ടമാകാനുള്ള കാരണമെന്നാണ് പൊലീസ് വിലയിരുത്തുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















