പ്രഭാത വാർത്തകൾ

Date:

  🗞🏵 പാലാ വിഷൻ  ന്യൂസ് 🗞🏵
ഒക്ടോബർ 15, 2023 ഞായർ 1199 കന്നി 28

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ

🗞🏵 പി.എസ്.ഡബ്ലിയു എസ് ന് കാരിത്താസ് ഇൻഡ്യയുടെ ആദരം. കാരിത്താസ് ഇൻഡ്യ – നാഷണൽ അസംബ്ലിയുടെ സംഘാടനമികവും കാർഷിക രംഗത്തെ മാതൃകാ പ്രവർത്തനങ്ങളും പരിഗണിച്ച് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിക്ക് കാരിത്താസ് ഇന്ത്യയുടെ ദേശീയ സമ്മേളനത്തിൽ പ്രത്യേക ആദരവ് ലഭിച്ചു. പാറ്റ്നാ അതിരൂപതാദ്ധ്യക്ഷനും കാരിത്താസ് ഇൻഡ്യാ ദേശീയ ചെയർമാനുമായ മാർ. സെബാസ്റ്റ്യൻ കല്ലുപുര പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേലിനെയും അരുണാപുരം അൽഫോൻസിയൽ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ.ജോസ് തറപ്പേലിനെയും പൊന്നാട അണിയിച്ചു സ്വീകരിക്കുകയും മെമന്റോ സമ്മാനിക്കുകയും ചെയ്തു.

🗞🏵 ആത്മീയതയുടെ പുതിയ വീഞ്ഞ് വിളമ്പുന്നതരാവണം : മാർ . തോമസ് തറയിൽ . ഭരണങ്ങാനം : ആത്മീയതയുടെ പുതിയ വീഞ്ഞു വിളമ്പുന്ന നവ സുവിശേഷ വൽക്കരണത്തിന്റെ ഭാഗമാവണം സാമൂഹിക പ്രവർത്തനമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ അഭിപ്രായപ്പെട്ടു. സാമൂഹ്യ നന്മയ്ക്കായുള്ള സഭയുടെ ഇടപെടലുകൾ മഹത്തരമാണന്നും ഈ രംഗത്ത് കാരിത്താസ് ഇൻഡ്യയുടെ നേതൃത്വപരമായ സാന്നിദ്ധ്യം മാതൃകാപരമാണന്നും ബിഷപ്പ് തുടർന്നു പറഞ്ഞു. പാലായിൽ നടക്കുന്ന കാരിത്താസ് ഇൻഡ്യയുടെ പത്താമത് ദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിവസം ഭരണങ്ങാനം സെന്റ് അൽഫോൻസാ കബറിടപള്ളിൽ സമൂഹബലി അർപ്പിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.

🗞🏵 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് തീരമണയുന്ന ആദ്യ കപ്പലി നെ മുഖ്യമന്ത്രി പിണറായി വിജയൻ പതാ ക വീശി വരവേൽക്കും. ഞായറാഴ്ച വൈ കുന്നേരം നാലിനു നടക്കുന്ന ചടങ്ങിൽ കേ ന്ദ്ര ഷിപ്പിംഗ്, വാട്ടർവേയ്സ്-ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യ അതിഥി ആയിരിക്കും. തുറമുഖ വകുപ്പ് മന്ത്രി അഹ മ്മദ് ദേവർകോവിൽ അധ്യക്ഷത വഹിക്കും.


 
🗞🏵 ഇസ്രയേൽ ആക്രമണത്തെ തുടർന്ന് സിറിയയിലെ അലപ്പോ വിമാന ത്താവളം പ്രവർത്തനരഹിതമായി. ഇസ് യേൽ നടത്തിയ വ്യോമാക്രമണത്തിന് പി ന്നാലെയാണ് വിമാനത്താവളത്തിന്റെ താ ളംതെറ്റിയത്.
ലതാകിയയുടെ പടിഞ്ഞാറ്, മെഡിറ്ററേനിയ ൻ കടൽ എന്നിവിടെ നിന്ന് അലപ്പോ അ ന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി ഇ സ്രായേൽ വ്യോമാക്രമണം നടത്തി. ഇത് വിമാനത്താവളത്തിന് കേടുപാടുകൾ വരു ത്തുകയും ഇതേതുടർന്ന് വിമാനത്താവളം പ്രവർത്തനരഹിതമാവുകയും ചെയ്തെന്ന് അധികൃതർ അറിയിച്ചു.

🗞🏵 ദീർഘദൂര സർവീസുകളിലും വന്ദേഭാരത് ട്രെയിൻ ഓടിക്കാനുള്ള ആലോചനയുമായി റിൽവേ. റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള റിസർച്ച് ഡി സെൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗ നൈസേഷൻ ഇതിനായുള്ള തയാറെടുപ്പിലാണ്.
നിലവിൽ വന്ദേഭാരത് ട്രെയിനുകൾക്ക് കൂ ടുതൽ വരുമാനം ലഭിക്കുന്നത് ദക്ഷിണ റെ യിൽവേയിലായതിനാൽ ദീർഘദൂര വന്ദേ ഭാരതും തുടക്കത്തിൽ ദക്ഷിണ റെയിൽവേ യിലാണ് നടപ്പാക്കുക

🗞🏵 സംസ്ഥാനത്ത് ഹൈസ്കൂൾ-ഹയ ർസെക്കൻഡറി ഏകീകരണം ലക്ഷ്യമാക്കി യുളള ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കു ന്നതിന്റെ ഭാഗമായി തയാറാക്കിയ സ്പെഷ ൽ റൂൾസ് നിലവിൽ വന്നാൽ ജോലി നഷ്ട മാകുന്നത് 30,000 അധ്യാപകർക്ക്.
ഖാദർ കമ്മിറ്റി ശിപാർശ പ്രകാരം എട്ടു മുത ൽ 12 വരെ ക്ലാസുകൾ സെക്കൻഡറിയെന്ന ഒറ്റ യൂണിറ്റാക്കുമ്പോൾ പ്രൈമറി, ഹൈസ് കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ അധ്യാപക തസ്തികകൾ ഇല്ലാതാകുമെന്ന ആശങ്കയാണ് നിലവിലുള്ളത്.

🗞🏵 ഇസ്രയേൽ-ഹമാസ് യുദ്ധം രൂ ക്ഷമായതിന് പിന്നാലെ അന്താരാഷ്ട്ര ക്രൂഡ് വില ബാരലിന് 90 യുഎസ് ഡോളർ കടന്നത് കേന്ദ്ര സർക്കാരിനേയും പൊതുമേഖലാ എണ്ണക്കമ്പനികളേയും ആശങ്കയിലാക്കുന്നു. അഞ്ച് സംസ്ഥാനത്തിൽ തെരഞ്ഞെടു പ്പ് നടക്കാനിരിക്കെ ഇന്ധനവില കൂട്ടേ ണ്ടിവന്നാൽ അത് സർക്കാരിന് തിരിച്ചടിയാ കുമെന്നുറപ്പ്.

🗞🏵 ഗാസയ്ക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്. ഹിസ്ബുള്ള യുദ്ധത്തില്‍ ഹമാസിനൊപ്പം ചേര്‍ന്നാല്‍ പശ്ചിമേഷ്യയുടെ മറ്റു ഭാഗങ്ങളിലേക്ക് കൂടി യുദ്ധം വ്യാപിക്കുമെന്നും അത് ഇസ്രയേലിനെയാകെ പ്രകമ്പനം കൊള്ളിക്കുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീർ അബ്ദുല്ലാഹിയാന്‍ വ്യക്തമാക്കി.
 
🗞🏵 ഇസ്രയേല്‍-ഹമാസ് യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയില്‍ പ്രകടമായ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാമെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗീതാ ഗോപിനാഥ്. സംഘര്‍ഷം മറ്റു മേഖലകളെ കൂടി ബാധിക്കുന്ന സാഹചര്യമുണ്ടായാല്‍ എണ്ണവില ഉയർന്നേക്കാം. അങ്ങനെ സംഭവിച്ചാൽ അത് പണപ്പെരുപ്പം രൂക്ഷമാക്കിയേക്കുമെന്നും ഇത് ലോകത്തിന്‍റെ ജി.ഡി.പി.യെ ബാധിച്ചേക്കുമെന്നും ഗീതാ ഗോപിനാഥ് എൻ.ഡി.ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

🗞🏵 ഇസ്രയേൽ – ഹമാസ് യുദ്ധം തുടരുന്നതിനിടെ ‘അസാധാരണ അടിയന്തര യോഗം’ വിളിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ. സൗദി അറേബ്യയിലെ ജിദ്ദയിൽ വെച്ച് ബുധനാഴ്ചയാണ് യോഗം. ഇസ്ലാമിക്‌ ഓർഗനൈസഷൻ (ഒഐസി) അധ്യക്ഷ പദവി വഹിക്കുന്ന സൗദിയുടെ ക്ഷണപ്രകാരമാണ് അറബ് രാജ്യങ്ങൾ മന്ത്രിതലത്തിൽ അടിയന്തര യോ​ഗം ചേരുന്നത്.
 
🗞🏵 അറബ് പ്രശ്‌നങ്ങളില്‍ ഇടപെടുന്നത് ഇന്ത്യന്‍ മുസ്‌ലിംങ്ങള്‍ ഖത്തര്‍ അമീര്‍. ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. മതം മാറിയ മുസ്‌ലിംകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഞങ്ങള്‍ക്ക് ആവശ്യമില്ലന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫിലെ ചില പ്രവാസിഇന്ത്യന്‍ മുസ്‌ളിം സംഘടനകള്‍ അറബ് ലോകം ഗാസയ്‌ക്കായി കാര്യമായൊന്നും ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തലുകൾ നടത്തിയിരുന്നു.

🗞🏵 കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ  നിർണ്ണായക കണ്ടെത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ്. ബാങ്കിലെ വായ്‌പകൾ നിയന്ത്രിച്ചത് സിപിഎമ്മാണെന്നും സിപിഎം പാര്‍ലമെന്ററി സമിതിയാണ് വായ്‌പ അനുവദിച്ചതെന്നും എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് കണ്ടെത്തി. അനധികൃത വായ്‌പകൾക്ക് വേണ്ടി മാത്രം പാര്‍ട്ടി പ്രത്യേക മിനിറ്റ്സ് സൂക്ഷിച്ചിരുന്നെന്നും ഇഡി കണ്ടെത്തി.സ്വത്ത്‌ കണ്ട് കെട്ടിയ റിപ്പോർട്ടിലാണ് ഇഡിയുടെ വെളിപ്പെടുത്തൽ

🗞🏵 വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകളിൽ വിവരം നിഷേധിക്കുക, വൈകിപ്പിക്കുക, തെറ്റിധരിപ്പിക്കുക, അധിക ഫീസ് വാങ്ങുക തുടങ്ങിയ കുറ്റങ്ങൾക്ക് വിവിധ വകുപ്പുകളിലെ അഞ്ച് ഉദ്യോഗസ്ഥരെ 40,000 രൂപ ശിക്ഷിച്ച് സംസ്ഥാന വിവരാവകാശ കമ്മിഷൻ. ഒരു പൊലീസ് ഓഫീസറെ കുറ്റവിമുക്തനാക്കിയും രണ്ട് അപേക്ഷകർക്ക് പണം തിരികെ നല്കാൻ നിർദ്ദേശിച്ചും വിവരാവകാശ കമ്മിഷണർ എ അബ്ദുൽ ഹക്കിം ഉത്തരവായി.

🗞🏵 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും അതിന്റെ തുടർച്ചയായുള്ള വിദ്യാകിരണം പദ്ധതിയും പൊതുവിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റം ഉണ്ടാക്കിയതായി പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്ന പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന 973 സ്‌കൂൾ കെട്ടിടങ്ങളിൽ 411 എണ്ണം പൂർത്തിയാക്കാനായി. 127ൽ അധികം സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം ഈ അക്കാദമിക വർഷത്തിനുള്ളിൽ പൂർത്തിയാക്കും

🗞🏵 നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഇനിയും വ്യക്തത കിട്ടേണ്ടതുണ്ടെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി അയക്കുന്ന മന്ത്രിമാര്‍ക്ക് തന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയാന്‍ സാധിക്കുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ചാൻസലർ സ്ഥാനത്ത് തുടരാന്‍ തന്നോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണെന്നും എന്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആ കത്ത് പിന്‍വലിച്ചില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു.
 
🗞🏵 സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമായേക്കും. തുലാവർഷം കണക്കുന്നതായി റിപ്പോർട്ട്. തെക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതും അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യതയുള്ളതുമാണ് വീണ്ടും മഴ കണക്കാണ് കാരണമായതെന്നാണ് റിപ്പോർട്ട്. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക്‌ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചനം.

🗞🏵 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പൽ എത്തുന്ന ചടങ്ങിലേക്ക് പൊതുജനങ്ങൾക്കും പ്രവേശനം. മന്ത്രി അഹമ്മദ് ദേവർകോവിലാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവർക്കും നിയന്ത്രണങ്ങൾക്ക് വിധേയമായി പരിപാടിയിൽ പങ്കെടുക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
പരിപാടിയിൽ പങ്കെടുക്കുന്നവർ വൈകിട്ട് 3 മണിക്ക് മുമ്പായി തുറമുഖത്ത് എത്തിച്ചേരേണ്ടതാണ്. 

🗞🏵 വിഴിഞ്ഞം തുറമുഖത്ത് തീരമണയുന്ന ആദ്യ കപ്പലിനെ സ്വീകരിക്കുന്നതിനുള്ള ചടങ്ങിനു മുന്നോടിയായി ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ ഒരുക്കങ്ങൾ വിലയിരുത്തി. മന്ത്രിമാരായ വി ശിവൻകുട്ടിയും ആന്റണി രാജുവും ജി ആർ അനിലും കപ്പലിനെ സ്വീകരിക്കുന്ന നടപടിക്രമങ്ങളെക്കുറിച്ചും സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും വിലയിരുത്തൽ നടത്തി.

🗞🏵 വിഴിഞ്ഞം തുറമുഖത്തിന്റെ സുരക്ഷാ ചുമതല സിഐഎസ്എഫിന് ഉടൻ കൈമാറും. ഇത് സംബന്ധിക്കുന്ന പ്രാരംഭ നടപടികൾ പുരോഗമിക്കുകയാണ്. ആദ്യ കപ്പൽ എത്തിയതിൻ്റെ ഭാഗമായി വൻ സുരക്ഷാ ക്രമീകരണങ്ങളാണ് തുറമുഖത്ത് ഒരുക്കിയിരിക്കുന്നത്. തുറമുഖം ഉൾപ്പെടുന്ന അതീവ സുരക്ഷാ മേഖലയിലേക്ക് നിലവിൽ പ്രവേശനം കർശനമായി നിരോധിച്ചിരിക്കുകയാണ്.
തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണറുടെ മേൽനോട്ടത്തിൽ 400-ൽ പരം പൊലീസുകാരെയാണ് തുറമുഖ കവാടത്തിലും പരിസരത്തുമായി വിന്യസിച്ചിരിക്കുന്നത്. 

🗞🏵 ഹൈദരാബാദിൽ 23കാരിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനെ തുടർന്ന് തെലങ്കാനയില്‍ വൻ പ്രതിഷേധം. വാറങ്കൽ സ്വദേശിയായ പ്രവലിക ആണ് മരിച്ചത്. സർക്കാർ ജോലിക്കായി ശ്രമിച്ചിരുന്ന യുവതി പരീക്ഷകൾ നിരന്തരം മാറ്റിവെക്കുന്നതിൽ അസ്വസ്ഥയായിരുന്നു. തുടര്‍ന്നാണ് അശോക് നഗറിലെ ഹോസ്റ്റൽ മുറിയിൽ പ്രവലിക ജീവനൊടുക്കിയത്. അർധ രാത്രി നടന്ന പ്രതിഷേധത്തിൽ നൂറു കണക്കിന് ആളുകളാണ് പങ്കെടുത്തത്.

🗞🏵 കരുവന്നൂര്‍ കള്ളപ്പണമിടപാടില്‍ ഇഡി കണ്ടുകെട്ടിയത് 35 പേരുടെ സ്വത്തുക്കള്‍. കേസിലെ ഒന്നാംപ്രതി സതീഷ്‌കുമാര്‍ കരുവന്നൂരില്‍ നിന്ന് തട്ടിയ കോടികള്‍ ഉപയോഗിച്ച് വാങ്ങികൂട്ടിയ 24 വസ്തുക്കള്‍ കണ്ടുകെട്ടി. സതീഷ്‌കുമാറിന്റെയും ഭാര്യയുടെയും പേരില്‍ വിവിധ ബാങ്കുകളിലായി ഉണ്ടായിരുന്ന 46 അക്കൗണ്ടുകളിലെ ഒരു കോടിയിലേറെ രൂപയും കണ്ടുകെട്ടിയ കൂട്ടത്തിലുണ്ട്.

🗞🏵 തീവ്രവാദികൾക്കും മാവോയിസ്റ്റുകൾക്കും ആയുധങ്ങളും വെടിക്കോപ്പുകളും നൽകിയ കേസിൽ 24 ഉദ്യോഗസ്ഥരെ രാംപൂർ കോടതി ശിക്ഷിച്ചു. പ്രതികൾക്ക് പത്തുവർഷത്തെ കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്.2010 ൽ ഉത്തർപ്രദേശിൽ നടന്ന ആയുധക്കടത്ത് കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. 2010 ൽ 76 സി ആർ പി എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ സംഭവത്തിലെ അന്വേഷണമാണ് ആയുധക്കടത്ത് പുറത്ത് കൊണ്ടുവന്നത്.

🗞🏵 പഞ്ചാബിൽ വൻ ആയുധശേഖരവുമായി രണ്ട് ലഷ്കർ-ഇ-തൊയ്ബ ഭീകരർ പിടിയിൽ. ജമ്മു കശ്മീർ സ്വദേശികളാണ് പിടിയിലായതെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു. പഞ്ചാബ് പൊലീസിന്റെ സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ സെൽ-അമൃത്‌സർ ടീമും, കേന്ദ്ര ഏജൻസിയും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിൽ ആണ് ഭീകരർ പിടിയിലായത്.

🗞🏵 ഇന്റലിജന്‍സ് ബ്യൂറോ കേരളത്തിലെ അടക്കം വിവിധ സംസ്ഥാനങ്ങളിലെ 677 ഒഴിവുകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇന്റലിജന്‍സ് ബ്യൂറോ സെക്യൂരിറ്റി അസിസ്റ്റന്റ്/ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്, മള്‍ട്ടി ടാസ്റ്റിംഗ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഇന്ത്യയിലെമ്പാടുമായി 677 ഒഴിവുകളാണ് ഉള്ളത്.
 
🗞🏵 അതിർത്തി കടന്ന് പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയ കൗമാരക്കാരനെ സുരക്ഷിതമായി തിരികെ എത്തിച്ച് ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് സംഭവം. 17-കാരനായ ഇർഷാദ് അഹമ്മദിനെയാണ് ഇന്ത്യൻ സൈന്യം സുരക്ഷിതമായി തിരികെ എത്തിച്ചത്. കൗമാരക്കാരനെ ഇന്ത്യൻ സൈനികർ പാക് സൈന്യത്ത ഏൽപ്പിക്കുകയായിരുന്നു.

🗞🏵 2024 ജൂൺ മുതൽ ആരംഭിക്കുന്ന ഷോർട്ട് സർവീസ് കമ്മീഷൻ ഗ്രാന്റിനായി അവിവാഹിതരായ യോഗ്യരായ പുരുഷന്മാരിൽ നിന്നും അവിവാഹിതരായ സ്ത്രീകളിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ നാവികസേന. പ്രോഗ്രാമിന്റെ പരിശീലനം കണ്ണൂരിലെ ഏഴിമല ഇന്ത്യൻ നേവൽ അക്കാദമി ക്യാമ്പസിലായിരിക്കും. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 ഒക്ടോബർ 29നകം ഇന്ത്യന്‍ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷാ ഫോമുകൾ സമർപ്പിക്കാവുന്നതാണ്.

🗞🏵 മയക്കുമരുന്ന് മൊത്തവിതരണം നടത്തുന്ന തുമ്പിപ്പെണ്ണും ശിങ്കിടികളും അറസ്റ്റിൽ. ചിങ്ങവനം സ്വദേശിനി തുമ്പിപ്പെണ്ണ് എന്ന് വിളിക്കുന്ന സൂസിമോൾ എം സണ്ണി, ആലുവ ചെങ്ങമനാട് സ്വദേശി അമീർ സുഹൈൽ, കൊച്ചി മാലിപ്പുറം സൗത്ത് പുതുവൈപ്പ് സ്വദേശി അജിപ്പായി എന്ന് വിളിക്കുന്ന അജ്മൽ കെ എ,   എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.പ്രതികളുടെ പക്കൽ നിന്ന് 327.43 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന അഡംബര കാറും കസ്റ്റഡിയിൽ എടുത്തു

🗞🏵 കെബി ഗണേശ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്വഭാവ ശുദ്ധിയില്ലാത്ത ഗണേശ് കുമാറിനെ മന്ത്രിയാക്കരുതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഗണേശനെ മന്ത്രിയാക്കി മുഖം മിനുക്കാന്‍ ശ്രമിച്ചാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ പോലെയാകുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

🗞🏵 കോഴിക്കോട് വളയത്ത് പന്ത്രണ്ട് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. പൂവ്വംവയല്‍ എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ഛര്‍ദിയും പനിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കൂളില്‍  ഭക്ഷ്യമേള സംഘടിപ്പിച്ചിരുന്നു.

🗞🏵 വിവാഹം നടക്കാത്തതിലെ മനോവിഷമം മൂലം യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. അടിമാലിയിലാണ് സംഭവം. പണിക്കൻകുടി സ്വദേശി തെക്കേ കൈതക്കൽ ജിനീഷ് (39) ആണ് മരിച്ചത്. ജിനീഷിന് 90 ശതമാനം പൊള്ളൽ ഏറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
 
🗞🏵 സംസ്ഥാനത്ത് വീണ്ടും കള്ളക്കടത്ത് സ്വർണവേട്ട. നെടുമ്പാശേരിയിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.43 ലക്ഷം രൂപ വിലവരുന്ന 959 ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്. കേസിൽ ഷാർജയിൽ നിന്നും വന്ന യൂസഫ് എന്ന യാത്രക്കാരനെ കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തു.
 
🗞🏵 വിശുദ്ധ നാട്ടിൽ സമാധാനത്തിനു വേണ്ടി ആഹ്വാനം പുതുക്കിയും ഇസ്രായേലും ഹമാസും തമ്മിൽ മധ്യസ്ഥ ചർച്ചയ്ക്കു സന്നദ്ധത അറിയിച്ചും വത്തിക്കാന്‍. ഹമാസ് നടത്തിയ അക്രമണത്തെ വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ മനുഷ്യത്വരഹിതം എന്നാണ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ വിശേഷിപ്പിച്ചത്. അക്രമത്തിന്റെ ഇരകളായ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തിയ സ്റ്റേറ്റ് സെക്രട്ടറി ഇതിന്റെ ഇരയായവര്‍ക്കും, പരിക്കേറ്റവർക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

🗞🏵 ഉത്തര്‍പ്രദേശില്‍ ജോണ്‍പൂര്‍ ജില്ലയിലെ ജീവന്‍ജ്യോതി ക്രൈസ്തവ ആരാധനാലയം സര്‍ക്കാര്‍ പൊളിച്ചുമാറ്റി. സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത നിര്‍മ്മാണം എന്ന ആരോപണം ഉയര്‍ത്തിക്കൊണ്ടാണ് ബുലന്ദി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ദേവാലയം ഇക്കഴിഞ്ഞ ഒക്ടോബര്‍ 11നു പൊളിച്ചു മാറ്റിയത്. ആരാധനാലയം പൊളിച്ചതിന് ചിലവായി 2,83,000 രൂപ നല്‍കുവാന്‍ ദേവാലയ അധികൃതരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്നതും വിചിത്രമായ വസ്തുതയാണ്. ഏഴ് ബുള്‍ഡോസറുകള്‍ ഉപയോഗിച്ചാണ് പൊളിച്ച് മാറ്റിയതെന്നും, ദേവാലയത്തിലേക്കുള്ള റോഡ്‌ ബ്ലോക്ക് ചെയ്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും ‘അമര്‍ ഉജാലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

🗞🏵 യുദ്ധത്താല്‍ പൊറുതിമുട്ടിയിരിക്കുന്ന വിശുദ്ധ നാട്ടിലും യുക്രൈനിലും സമാധാനമില്ലാത്ത മറ്റ് നാടുകളിലും സമാധാനം പുലരണമെന്ന നിയോഗവുമായി ഫാത്തിമയില്‍ ദൈവമാതാവിന്റെ മാതാവിന്റെ മാധ്യസ്ഥം യാചിച്ചു കൊണ്ട് പ്രാര്‍ത്ഥന. 35 രാജ്യങ്ങളില്‍ നിന്നുള്ള ഏതാണ്ട് 1,80,000-ലധികം തീര്‍ത്ഥാടകരാണ് ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ നൂറ്റിയാറാം തിരുനാള്‍ ദിനത്തോട് അനുബന്ധിച്ചുള്ള പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നത്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ ചേന്നാട്

സ്കൂൾ ഒളിമ്പിക്സിനു മുന്നോടിയായി ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ്സ്...

നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തവർ ആരൊക്കെ?

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ്...

ഇന്ത്യ-ലങ്ക ആദ്യ ടി20 പോരാട്ടം ഇന്ന്

ഇന്ത്യയുടെ ലങ്കൻ പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ ടി20 മത്സരം ഇന്ന്...

കോൺഗ്രസിൽ ഭിന്നത രൂക്ഷം

തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്റെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം....