പ്രഭാത വാർത്തകൾ

Date:

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️
🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
ഒക്ടോബർ 12, 2023 വ്യാഴം 1199 കന്നി 25

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ

🗞🏵 പത്താൻകോട്ട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരരിൽ ഒരാളുമായ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു. ബുധനാഴ്ച പാകിസ്ഥാനിലെ സിയാൽകോട്ടിൽ അജ്ഞാതരുടെ വെടിയേറ്റാണ് ഷാഹിദ് കൊല്ലപ്പെട്ടത്. 41 കാരനായ ഷാഹിദ് ലത്തീഫ് നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) അംഗവും 2016 ജനുവരി രണ്ടിന് നടന്ന പത്താൻകോട്ട് ആക്രമണത്തിന്റെ പ്രധാന സൂത്രധാരനുമാണ്.

🗞🏵 രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. അഞ്ച് സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടക്കുന്നത്. 12 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഡല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പിഎഫ്‌ഐ കേന്ദ്രങ്ങളില്‍ പരിശോധന നടക്കുന്നത്.

🗞🏵 കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലുള്ള എട്ട് പോലീസ് സ്റ്റേഷനുകൾ മാ വോയിസ്റ്റ് പട്ടികയിൽ. ഈ സ്റ്റേഷനുകൾ ക്കുനേരേ മിന്നൽ ആക്രമണത്തിനു സാധ്യ തയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടു നൽ കി. ഇതേത്തുടർന്ന് ഈ സ്റ്റേഷനുകളുടെ സുരക്ഷയും നിരീക്ഷണവും ശക്തമാക്കി.വളയം, കുറ്റ്യാടി, തൊട്ടിൽപാലം, പെരുവണ്ണാമൂഴി, കൂരാച്ചുണ്ട്, താമരശേരി, തിരുവമ്പാടി, കോടഞ്ചേരി സ്റ്റേഷനുകളാണ് മാവോയിസ്റ്റ് പട്ടികയിലുള്ളത്. ഏതുസമയത്തും ആക്രമണം നടക്കുമെന്നാണ് റിപ്പോർട്ടിലുള്ളത്.
 
🗞🏵 കോവിഡ് ഉയർത്തിയ പ്രതി സന്ധികളെ അതിജീവിച്ച് കേരളത്തിലെ വി നോദ സഞ്ചാരമേഖല മുൻകാലത്തെങ്ങുമില്ലാത്ത വിധം അഭൂതപൂർവമായ വളർച്ചയി ലേക്കു കുതിക്കുന്നു. കോവിഡിനു മുമ്പു ള്ള കാലത്തെ അപേക്ഷിച്ച് കേരളത്തിൽ വി നോദ സഞ്ചാരികളുടെ എണ്ണത്തിൽ റിക്കാ ർഡാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനിടെ വളർച്ചയുടെ പടവുകൾ കയറു ന്ന കേരളത്തിൽ വിദേശരാജ്യങ്ങളിലേ പോ ലെ സെക്സ് ടൂറിസവും തഴച്ചുവളരുകയാണെന്നാണ് ടൂറിസം മേഖലയിൽ നിന്നുള്ളവർ തന്നെ നൽകുന്ന സൂചനകൾ

🗞🏵 വീടിനുള്ളിലിരുന്ന വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ച് അപകടം. വെങ്ങാനൂർ നെല്ലിവിളയിൽ ബുധനാഴ്ച പകലാണ് നടുക്കുന്ന സംഭവമുണ്ടായത്. നെല്ലിവിള സ്വദേശിയായ പ്രദീപിന്റെ വീട്ടിലെ വാഷിംഗ് മെഷീനാണ് പൊട്ടിത്തെറിച്ചത്.അപകടമുണ്ടായ സമയം വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

🗞🏵 ഹമാസുമായുള്ള യുദ്ധം ശക്തമായതിന് പിന്നാലെ ഇസ്രയേലിൽ പ്രതിപക്ഷ പാർട്ടി നേതാവിനെ ഉൾപ്പെടുത്തി യുദ്ധകാല അടിയന്തര സർക്കാർ രൂപീകരിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബുധനാഴ്ച ചേർന്ന യോഗത്തിന് പിന്നാലെയാണ് ഇസ്രയേലിലെ പ്രതിപക്ഷ പാർട്ടിയായ ബ്ലൂ ആൻഡ് വൈറ്റ് നേതാവ് ബെന്നി ഗാന്റ്സിനേയും ഉൾപ്പെടുത്തി പുതിയ സർക്കാരിനെ സൃഷ്ടിക്കാൻ തീരുമാനമായത്

🗞🏵 ബലാത്സംഗശ്രമം ചെറുക്കുന്നതിനിടെ പതിനേഴുകാരിയെ അക്രമികൾ ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ടെന്ന് റിപ്പോർട്ട്. പെൺകുട്ടിയുടെ കാലുകളും കൈയും അറ്റുപോയെന്നും റിപ്പോർട്ടിലുണ്ട്. യുപിയിലെ ബറേലിയിലുള്ള സിബി ഗ് പോലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച വൈകിട്ടാണ് നടുക്കുന്ന സംഭവമുണ്ടായത്.കോച്ചിംഗ് ക്ലാസ് കഴിഞ്ഞു പെൺകുട്ടി മടങ്ങി വരുന്ന വഴിക്കാണ് ആക്രമണമുണ്ടായത്. രക്തത്തിൽ കുളിച്ചു കിടന്ന പെൺകുട്ടിയെ ഖരൗവ റെയിൽവേ ക്രോസിന് സമീപത്തു നിന്നാണ് കണ്ടെത്തിയത്.

🗞🏵 നെന്മാറ ഗ്രാമപഞ്ചായത്ത് അസി സ്റ്റന്റ് സെക്രട്ടറി സുബൈർ അലിയെ കാ ണാനില്ലെന്ന് പോലീസിൽ പരാതി. ഇന്നലെ ഉ ച്ചവരെ ഓഫീസിൽ ഉണ്ടായിരുന്ന ഇദ്ദേഹം സ്വന്തം ഇരിപ്പിടത്തിൽ എഴുതിവച്ച കുറിപ്പ് കണ്ടെത്തിയതോടെ പഞ്ചായത്ത് സെക്രട്ട റി പോലീസിൽ പരാതിനൽകുകയായിരുന്നു. ആത്മഹത്യക്കുറിപ്പിന്റെ രൂപേണയുള്ള ക ത്ത് കണ്ടെത്തിയതോടെയാണ് ആശങ്കയു ണ്ടായത്. ഫോണിൽ വിളിച്ച് ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും ഫോൺ സ്വിച്ച് ഓഫ് ആ യിരിക്കുകയാണെന്നും വീട്ടിൽ എത്തിയിട്ടി ല്ലെന്നും അറിയിച്ച് മകനും നെന്മാറ പോലീ സിൽ പരാതിനൽകി.
 
🗞🏵 ഇസ്രയേല്‍-ഹമാസ് യുദ്ധം അഞ്ചാം ദിവസത്തിലേയ്ക്ക് കടന്നതോടെ അത്യാധുനിക ആയുധങ്ങളുമായി അമേരിക്കയുടെ ആദ്യ സൈനിക കപ്പല്‍ ഇസ്രയേല്‍ തീരത്ത് എത്തി. കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലാണ് ആണവശേഷിയുള്ള വിമാനവാഹിനി കപ്പല്‍ ജെറാള്‍ഡ് ഫോഡുള്ളത്. ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു.

🗞🏵 ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ദൗത്യം പ്രഖ്യാപിച്ച് ഇന്ത്യ. ഓപ്പറേഷൻ അജയ് എന്ന പേരിലാണ് ഇന്ത്യ ദൗത്യം ആരംഭിച്ചത്. ഇന്ത്യയിലേക്ക് തിരികെ എത്താൻ താൽപര്യമുള്ളവരെ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി.
 
🗞🏵 വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ 15ന് അടുക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. വൈകിട്ട് വൈകിട്ട് നാലിന് എത്തുന്ന കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കും. തുറമുഖത്തിന് ആവശ്യമുള്ള ഉപകരണങ്ങളുമായാകും കപ്പൽ എത്തുക. മേയ് മാസത്തോടെയാകും തുറമുഖം പ്രവർത്തന സജ്ജമാകുക.

🗞🏵 ഹമാസിനെതിരെ ഇസ്രയേലിന്റെ കരയുദ്ധവും ഏതു നിമിഷവും ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. ലക്ഷക്കണക്കിന് ഇസ്രയേൽ സൈനികർ ഗാസ അതിർത്തിയിൽ തമ്പടിച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ദൗത്യം ഏതു നിമിഷവും തുടങ്ങുമെന്ന് ഇസ്രയേൽ വ്യക്തമാക്കിഹമാസിന്റെ മുഴുവന്‍ നേതാക്കളെയും വകവരുത്തുമെന്ന് ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പു നല്‍കി. കാലാൾപ്പട, പീരങ്കി സേന എന്നിവയ്ക്കു പുറമേ, 3,00,000 റിസർവ് സൈനികരെയും ഗാസ അതിർത്തിക്കു സമീപത്തേക്ക് അയച്ചിട്ടുണ്ട്.

🗞🏵 സംസ്ഥാനത്ത് മധ്യ, വടക്കന്‍ ജില്ലകളില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്. തീരമേഖലകളിലും, കിഴക്കന്‍ മേഖലകളിലും മഴ കനത്തേക്കും. കര്‍ണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതായും കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് ഉച്ചക്ക് ശേഷം മലയോര മേഖലയില്‍ ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് മലയോര മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

🗞🏵 മുഖ്യമന്ത്രി പിണറായി വിജയന് വിദേശയാത്രയ്ക്ക് ഇനിയും കേന്ദ്രാനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ 19ന് ആരംഭിക്കേണ്ട ലോക കേരളസഭ മേഖലാ സമ്മേളനം അനിശ്ചിതത്വത്തിലായി. അഞ്ച് മാസത്തിനിടെ ഇതു മൂന്നാം തവണയാണ് മുഖ്യമന്ത്രിയുടെ വിദേശയാത്ര മുടങ്ങുന്നത്.

🗞🏵 ഇന്ത്യയിലെ മറ്റൊരു കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളിലും കണ്ടിട്ടില്ലാത്ത തന്ത്രമാണ് കരുവന്നൂരില്‍ ഉണ്ടായിരിക്കുന്നതെന്ന വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സാധാരണ ജനങ്ങള്‍ നിക്ഷേപിച്ച പണം  രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ ബിനാമി വായ്പകളായി തട്ടിയെടുത്ത് കള്ളപ്പണമാക്കി മറ്റ് സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച് വെളുപ്പിച്ചെടുക്കുന്ന തന്ത്രമാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നതെന്ന് ഇഡി ചൂണ്ടിക്കാട്ടി. 
 
🗞🏵 ആസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി ഉപമുഖ്യമന്ത്രി നിക്കോൾ മാനിസൺന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി ചേമ്പറിൽ കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസം, തൊഴിൽശക്തി പരിശീലനം, വ്യാപാരം, ആരോഗ്യം, സാമ്പത്തിക വികസനം ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണ സാധ്യത ചർച്ച ചെയ്തു.

🗞🏵 ചൈനീസ് ഫോൺ നിർമ്മാതാക്കളായ വിവോക്കെതിരെ കേസ്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നാലു പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. ലാവ ഇന്റർനാഷണൽ മൊബൈൽ കമ്പനി എംഡി, ചൈനീസ് പൗരനായ ആഡ്രൂ ക്വാങ്, ചാർട്ടേഡ് അക്കൗണ്ടന്റ് നിതിൻ ഗാർഗ്, തുടങ്ങിയവരുമായി ബന്ധമുണെന്ന് സംശയിക്കുന്ന രാജൻ മാലിക്ക് എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടള്ളത്.
 
🗞🏵 ഇസ്രയേലിന്റെ ജനവാസ മേഖലയില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കുമെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ കെ.കെ ശൈലജ. അധികാരഭ്രാന്തിന്റെയും പണക്കൊതിയുടെയും അനന്തരഫലമാണ് യുദ്ധങ്ങളെന്നും നിഷ്‌കളങ്കരായ അനേകം മനുഷ്യര്‍ ഓരോ യുദ്ധത്തിലും കുരുതി കൊടുക്കപ്പെടുന്നുവെന്നും ശൈലജ ചൂണ്ടിക്കാട്ടി. ബോംബാക്രമണത്തില്‍ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകള്‍ നമ്മുടെ ഉറക്കം കെടുത്തുന്നുവെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

🗞🏵 അഞ്ച് ജില്ലാ ജഡ്ജിമാരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. എം.ബി സ്‌നേഹലത, ജോണ്‍സണ്‍ ജോണ്‍, പി കൃഷ്ണകുമാര്‍, ജി ഗിരീഷ്, സി പ്രദീപ്കുമാര്‍ എന്നിവരെയാണ് കൊളീജിയം ശുപാര്‍ശ ചെയ്തത്.

🗞🏵 ഖാലിസ്ഥാന്‍ ഭീകരന്‍ ലഖ്ബീര്‍ സിംഗ് റോഡിന്റെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടി. പഞ്ചാബിലെ മോംഗയില്‍ നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു നടപടി. നിരോധിത സംഘടനയായ ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്റെ തലവനായ ലഖ്ബീര്‍ സിംഗ് റോഡിനെ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.
 
🗞🏵 രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ. നേരത്തെ നവംബർ 23ന് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം. എന്നാൽ, സംസ്ഥാനത്തെ വോട്ടെടുപ്പ് നവംബർ 25ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ബുധനാഴ്ച പ്രഖ്യാപിച്ചു. ഡിസംബർ മൂന്നിന് തന്നെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. 

🗞🏵 ഇസ്രായേൽ-പലസ്തീൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ആവശ്യമായ വിവരങ്ങളും സഹായങ്ങളും കൺട്രോൾ റൂം മുഖാന്തരം നൽകും. ടെൽ അവീവിലെ ഇന്ത്യൻ എംബസി 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി ഹെൽപ്പ് ലൈനും സജ്ജീകരിച്ചിട്ടുണ്ട്
 
🗞🏵 സരയു നദിയിലിറങ്ങി ഡാൻസ് ചെയ്ത് റീൽ ചിത്രീകരിച്ച യുവതിക്കെതിരെ കേസെടുത്ത് യുപി പൊലീസ്. പുണ്യ നദിയായ സരയുവിനെ അനാദരിച്ചു എന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് വിശ്വാസികൾ പ്രതിഷേധവുമായെത്തിയതിന് പിന്നാലെയാണ് യുഅവതിക്കെതിരെ പൊലീസ് കേസെടുത്തത്. ‘ജീവൻ മേ ജാനേ ജാനാ’ എന്ന ബോളിവുഡ് ഗാനത്തിനൊപ്പം യുവതി ചുവട് വയ്ക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതോടെ വിശ്വാസികൾ യുവതിക്കെതിരെ വിമർശനവുമായി രംഗത്ത് വന്നു

🗞🏵 മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 100 വര്‍ഷം കഠിന തടവും നാലു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പത്തനാപുരം പുന്നല സ്വദേശി വിനോദിനെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. അഞ്ച് വകുപ്പുകളിലായാണ്  വിധി പ്രഖ്യാപിച്ചത്.

🗞🏵 സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പാണു കാണിക്കുന്നതെന്ന് പൂഞ്ഞാർ മുൻ എംഎൽഎയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജ്. സിപിഎം അഴിമതി നടത്തിയിടത്തു മാത്രം ധനസഹായം എന്നതിന് ഒരു ന്യായീകരണവുമില്ലെന്നും കരുവണ്ണൂര്‍ സഹകരണ ബാങ്കിനെ സഹായിക്കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാര്‍, നഷ്ടത്തിലായ മറ്റു ബാങ്കുകളുടെ കാര്യത്തിലും തീരുമാനം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

🗞🏵 എറണാകുളം സൗത്ത്  റെയില്‍വേ സ്റ്റേഷന് കൊച്ചി രാജാവായിരുന്ന രാജര്‍ഷി രാമവര്‍മന്റെ പേര് നല്‍കണമെന്ന് പ്രമേയം പാസാക്കി കൊച്ചി കോര്‍പറേഷന്‍. രാജ്യഭക്തിയുള്ളത് കൊണ്ടല്ല തീരുമാനമെടുത്തത്. രാജസ്വത്ത് വിറ്റ് വികസനം കൊണ്ടുവന്ന രാജാവാണ് രാജര്‍ഷി രാമവര്‍മനെന്ന് മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു. 

🗞🏵 ഹമാസിനെ തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച ഇസ്രയേൽ ഗാസയിൽ പ്രയോഗിക്കുന്നത് മാരക ശേഷിയുള്ള ബോംബുകളെന്ന് റിപ്പോർട്ട്. യുഎന്‍ നിരോധിച്ചിട്ടുള്ള വൈറ്റ് ഫോസ്ഫറസ് ബോംബുകളടക്കം ഉപയോഗിക്കുന്നുവെന്നാണ് പലസ്തീൻ ആരോപിക്കുന്നത്. 

🗞🏵 പ്രവാസി വ്യവസായിയുടെ വീട്ടിൽ നിന്നും 50 ലക്ഷം രൂപയിലേറെ വില വരുന്ന സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത കേസിലെ പ്രതികളെ വടക്കേ ഇന്ത്യയിൽ നിന്നും സാഹസികമായി പിടികൂടി മാന്നാർ പോലീസ്. മാന്നാർ ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെയും എസ്ഐ അഭിരാമിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് യുപി സ്വദേശികളായ മുഹമ്മദ് സൽമാൻ (34), ആരിഫ് (30), റിസ്വാൻ സൈഫി (27) എന്നിവരെ വിവിധ സ്ഥലങ്ങളിൽ നിന്നും പിടികൂടിയത്.
 
🗞🏵 ഇസ്രായേലിൽ കടന്നാക്രമണം നടത്തികൊണ്ട് ഹമാസ് ആരംഭിച്ച അതിക്രമങ്ങളെ തുടര്‍ന്നു വിശുദ്ധ നാട്ടില്‍ സംഘർഷം പൊട്ടിപുറപ്പെട്ടതിൽ ആശങ്ക പ്രകടിപ്പിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ. പ്രതിസന്ധിയില്‍ ഖേദം പ്രകടിപ്പിച്ച കർദ്ദിനാൾ യഥാർത്ഥ പ്രശ്‍നങ്ങൾക്ക് സമാധാനപരമായ ശാശ്വതപരിഹാരം കാണുവാനാണ് ശ്രമിക്കേണ്ടതെന്നും പറഞ്ഞു. ഇറ്റാലിയൻ നഗരമായ കമാൽഡോളിയിൽ ഒരു സാംസ്കാരിക പരിപാടിയിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. ശനിയാഴ്ച ഹമാസ് തീവ്രവാദികൾ അപ്രതീക്ഷിത ആക്രമണം നടത്തിയതിന് പിന്നാലെയാണ് അക്രമം

🗞🏵 ഇസ്രായേൽ – പലസ്തീൻ സംഘർഷത്തിൽ ഇരയാവുന്ന വിശുദ്ധ നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാന്‍ റോം. ഒക്ടോബർ പതിനഞ്ചാം തീയതി ഞായറാഴ്ച സാന്താ മരിയ മജോരെ ബസിലിക്കയുടെ അങ്കണത്തിൽ റോമൻ വികാരിയാത്തിന്റെ ആഭിമുഖ്യത്തിലാണ് ജപമാല ചൊല്ലി പ്രാർത്ഥിക്കുക. രാത്രി ഒൻപതു മണിക്കു ക്രമീകരിച്ചിരിക്കുന്ന പ്രത്യേക പ്രാർത്ഥനയില്‍ റോമൻ രൂപതയുടെ വികാരി കർദ്ദിനാൾ ആഞ്ജലോ ഡി ഡൊണാറ്റിസ് മുഖ്യകാർമ്മികത്വം വഹിക്കും.
 
🗞🏵 ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലെ ഒർട്ടേഗ സ്വേച്ഛാധിപത്യ ഭരണകൂടം രണ്ട് കത്തോലിക്ക വൈദികരെ കൂടി അകാരണമായി അറസ്റ്റ് ചെയ്തു. ഇതോടെ ഈ മാസത്തിന്റെ ആരംഭം മുതൽ എട്ട് ദിവസത്തിനുള്ളിൽ ആകെ ആറ് വൈദികരെയാണ് ഏകാധിപത്യ ഭരണകൂടം അറസ്റ്റ് ചെയ്തിരിക്കുന്നത്. എസ്തേലി രൂപതയിലെ ഔവർ ലേഡി ഓഫ് ലൂർദ് ഇടവകയുടെ വികാരിയായ ഫാ. യെസ്‌നർ സിപ്രിയാനോ പിനേഡ മെനെസെസ് (37) ആണ് അറസ്റ്റിലായ ആദ്യത്തെ വൈദികൻ. സാൻഡിനിസ്റ്റ പോലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് എൽ കോൺഫിഡൻഷ്യൽ പത്രം റിപ്പോർട്ട് ചെയ്തു.

🗞🏵 വിശുദ്ധ നാട്ടില്‍ രക്തചൊരിച്ചില്‍ നടന്നുക്കൊണ്ടിരിക്കെ ഹമാസ് ബന്ദികളാക്കിയിരിക്കുന്ന ഇസ്രായേലി പൗരന്മാരെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് പാപ്പ. തീവ്ര ഇസ്ലാമിക സംഘടനയായ ഹമാസ് ഇസ്രായേലില്‍ നുഴഞ്ഞു കയറി നടത്തിയ ആക്രമണത്തിന് പിന്നാലെ നൂറിലധികം പേരെ ബന്ദികളാക്കിയിരിന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ന് ബുധനാഴ്ച ഫ്രാന്‍സിസ് പാപ്പ മോചനത്തിന് വേണ്ടി അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. ഇസ്രായേലിലെ തിരുന്നാൾ ദിനം ദുഃഖാചരണമായി മാറുന്നത് കണ്ട കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുകയാണെന്നും ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ ചേന്നാട്

സ്കൂൾ ഒളിമ്പിക്സിനു മുന്നോടിയായി ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ്സ്...

നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തവർ ആരൊക്കെ?

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ്...

ഇന്ത്യ-ലങ്ക ആദ്യ ടി20 പോരാട്ടം ഇന്ന്

ഇന്ത്യയുടെ ലങ്കൻ പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ ടി20 മത്സരം ഇന്ന്...

കോൺഗ്രസിൽ ഭിന്നത രൂക്ഷം

തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്റെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം....