‘മിഷൻ ക്വസ്റ്റ്’ ഓൺലൈൻ ക്വിസിന് ഒരുക്കങ്ങളായി.

Date:

സീറോമലബാർ മിഷൻ ഓഫീസും മതബോധന കമ്മീഷനും സംയുക്തമായി നടത്തുന്ന ‘മിഷൻ ക്വസ്റ്റ്’ ഓൺലൈൻ ക്വിസിന് ഒരുക്കങ്ങളായി

. ഒക്ടോബർ ഇരുപത്തെട്ടാം തിയ്യതി ശനിയാഴ്ച വൈകുന്നേരം എട്ടുമണിക്ക് ഓൺലൈനായാണ് മത്സരം. ദൈവവചനം, കൂദാശകൾ, കൂദാശാനുകരണങ്ങൾ, തിരുസഭ, സഭയുടെ പ്രേഷിതദൗത്യങ്ങൾ എന്നിവയെക്കുറിച്ച് സമഗ്രമായ അറിവുലഭിക്കത്തക്കരീതിയിലാണ് പഠനഭാഗം ക്രമീകരിച്ചിരിക്കുന്നത്. പഠനവിഷയങ്ങൾ സരളമായി മനസ്സിലാക്കുന്നതിനായി ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ പഠനസഹായികൾ തയ്യാറാക്കി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

മതബോധന വിദ്യാർഥികൾക്കും മുതിർന്നവർക്കും പ്രത്യേകം നടത്തപ്പെടുന്ന മത്സരങ്ങളിൽ രൂപതാതലത്തിലും ആഗോളതലത്തിലും വിജയികളുണ്ടാവും. വിജയികൾക്ക് ക്യാഷ് അവാർഡും പ്രശസ്തിപത്രവും ലഭിക്കും. വി. മർക്കോസിന്റെ സുവിശേഷത്തിൽനിന്ന് നാല്പതുശതമാനവും കൂദാശകൾക്കുംകൂദാശാനുകരണങ്ങൾക്കുമായിമുപ്പതുശതമാനവുംസീറോമലബാർസഭയെക്കുറിച്ചുള്ള പൊതുവിജ്ഞാനത്തിന് മുപ്പതുശതമാനവുമാണ് പാഠ്യപദ്ധതിയിൽ ഇടം നൽകിയിരിക്കുന്നത്…..
ഇന്ത്യക്കു വെളിയിലുള്ള നാലുരൂപതകൾക്ക് സമയക്രമത്തിൽ വ്യത്യാസമുണ്ട്. മുപ്പത്തഞ്ചു രൂപതകളിലും വിവിധ പ്രവാസീമേഖലകളിലുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വസിക്കുന്ന സീറോമലബാർ വിശാസികളെ തിരുവചനസഭാപഠനത്തിനായി ഒരു വേദിയിൽ കൊണ്ടുവരാനുള്ള ശ്രമമാണ് മിഷൻ ക്വസ്റ്റ് എന്ന് സീറോമലബാർ മിഷൻ ഓഫീസിൽ സെക്രട്ടറി ഫാ. സിജു അഴകത്ത് എംഎസ്ടി പറഞ്ഞു. വ്യക്തിപരമായും, മതബോധന ക്ലാസ്സുകളിലും, ഭക്തസംഘടനകളുടെ മീറ്റിംഗുകളിലും, കുടുംബകൂട്ടായ്മകളിലുമൊക്കെ വിശകലനം ചെയ്യപ്പെടാവുന്ന രീതിയിലാണ് പഠ നസഹായികൾ തയ്യാറാക്കിയിരിക്കുന്നത്. “സഭയെ അറിഞ്ഞ് സഭയെ സ്നേഹിക്കാം, മിഷനെ അറിഞ്ഞ് മിഷനറിയാകാം” എന്നതാണ് ഈ പഠനപദ്ധതിയുടെ ലക്ഷ്യമെന്ന് മതബോധന കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത് പറഞ്ഞു. മിഷൻ ക്വസ്റ്റ് പഠന പദ്ധതിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ www.syromalabarmission.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ ചേന്നാട്

സ്കൂൾ ഒളിമ്പിക്സിനു മുന്നോടിയായി ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ്സ്...

നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തവർ ആരൊക്കെ?

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ്...

ഇന്ത്യ-ലങ്ക ആദ്യ ടി20 പോരാട്ടം ഇന്ന്

ഇന്ത്യയുടെ ലങ്കൻ പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ ടി20 മത്സരം ഇന്ന്...

കോൺഗ്രസിൽ ഭിന്നത രൂക്ഷം

തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്റെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം....