മന്ത്രിസ്ഥാനം വേണമെന്നും ടേം വ്യവസ്ഥ അംഗീകരിക്കില്ലെന്നും നിലപാട് കടുപ്പിച്ച് മാണി സി കാപ്പന്. മന്ത്രിസ്ഥാനം അഞ്ചുവര്‍ഷം തന്നെ വേണം. പാലായില്‍ വന്ന് വി ഡി സതീശന്
മന്ത്രിയാക്കുമെന്ന് പറഞ്ഞു. രമേശ് ചെന്നിത്തലയും ഇക്കാര്യം ആവര്‍ത്തിച്ചു. ഇരുവരും വാക്ക്
പാലിക്കണം. ടീം യുഡിഎഫിന്റെ ഭാഗമാണ് താനെന്നും മാണി സി കാപ്പന് പറഞ്ഞു. സീറോ മലങ്കര സഭാധ്യക്ഷന് മേജര്‍ ആര്‍ച്ച് ബിഷപ് ബസേലിയോസ് മാര്‍ ക്ലിമ്മിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം.















