എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വീട്ടിൽ എത്തിയത് സൗഹൃദ സന്ദർശനത്തിനാണെന്ന് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. ക്യാബിനറ്റ് പദവി തീരുമാനിക്കേണ്ടത്
ഞാനല്ല, മുൻപും സ്ഥാനത്തിനായി ശിപാർശ ചെയ്തിട്ടില്ല ഇപ്പോഴും ചെയ്യില്ല. മന്ത്രി പദവി ചർച്ചചെയ്യാനായിട്ടല്ല എത്തിയതെന്നും ജി സുധാകരൻ പ്രതികരിച്ചു. മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത് കഴിഞ്ഞു ഇനി അതിൽ ചർച്ച നടത്തിയിട്ട് കാര്യമില്ല. ഭരണകക്ഷിയായി വന്നത് യുഡിഎഫാണ്.
അതിനെ നയിക്കുന്നത് ഇന്ത്യയിലെ ഏറ്റവും മതനിരപേക്ഷ പ്രസ്ഥാനമായ കോൺഗ്രസാണ്. അവർ തീരുമാനിച്ചു ഘടകകക്ഷികൾ അത് അംഗീകരിക്കുകയും ചെയ്തു. കെ സി വേണുഗോപാലിനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും ജി സുധാകരൻ പറഞ്ഞു.















