പൊന്നാനി ബിനാലെയുടെ ഭാഗമായി അർജന്റീനിയൻ താരം ലയണൽ മെസിയെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നതായി എംഎൽഎ കെപി നൗഷാദലി. മോഹൻലാലിനെ ഡയറക്ടർ ആക്കണം എന്നാണ് ആഗ്രഹിക്കുന്നത്. ഷാരൂഖ് ഖാൻ,എആർ റഹ്മാൻ എന്നിവരേയും ഭാഗമാക്കാൻ ആഗ്രഹിക്കുന്നു.
താൻ വിടുവായിത്തം പറയുകയാണെന്ന് കരുതരുത്,75% ആളുകളെയെങ്കിലും കൊണ്ടുവരുമെന്നും കെപി നൗഷാദലി വ്യക്തമാക്കി. പൊന്നാനിയിൽ നടത്തുന്ന മലബാർ തീണ്ടിസ് കൾച്ചറൽ
ബിനാലെയിലേക്ക് പ്രമുഖർ എത്തുമെന്നാണ് നൗഷാദലിയുടെ അവകാശ വാദം. മെസിയെയും മംദാനിയെയും കൂടാതെ ബോളിവുഡ് താരം ഷാറൂഖ് ഖാൻ, സംഗീത സംവിധായകന്‍ എ ആർ റഹ്മാൻ, ഗായിക ശ്രേയ ഘോഷാൽ എന്നിവരെ കൊണ്ടുവരാനും ആലോചനയുണ്ടെന്ന് എംഎൽഎ കൂട്ടിച്ചേർത്തു.















