തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി; മേയർ പദവിയെച്ചൊല്ലിയുള്ള ഭിന്നതയ്ക്ക് പിന്നാലെ ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു
തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി; മേയർ പദവിയെച്ചൊല്ലിയുള്ള ഭിന്നതയ്ക്ക് പിന്നാലെ ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി കൗൺസിലറും മുൻ ഐ.പി.എസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു. മേയർ സ്ഥാനം നൽകാത്തതിനെ തുടർന്ന് പാർട്ടി നേതൃത്വവുമായി നിലനിന്നിരുന്ന കടുത്ത അഭിപ്രായവ്യത്യാസങ്ങൾക്കും അതൃപ്തിക്കും ഒടുവിലാണ് രാജി.
ശ്രീലേഖയുടെ അപ്രതീക്ഷിത രാജി തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയായി മാറി. ഇതോടെ നഗരസഭയിൽ ബി.ജെ.പിയുടെ അംഗസംഖ്യ 49 ആയി കുറഞ്ഞു.
സ്വകാര്യ കാരണങ്ങളാലാണ് രാജിയെന്നാണ് പുറത്തുപറയുന്ന വിശദീകരണമെങ്കിലും പാർട്ടി നേതൃത്വവുമായുള്ള ഭിന്നതയാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. വാർഡ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ആർ. ശ്രീലേഖ രാജി വിവരം ഔദ്യോഗികമായി വോട്ടർമാരെയും നാട്ടുക്കാരെയും അറിയിച്ചത്.















