കൊഴുവനാൽ: കൊഴുവനാൽ ഫൊറോന ചെറുപുഷ്പം മിഷൻ ലീഗിന്റെ (CML) ഫൊറോന തല കലോത്സവം ആവേശപൂർവ്വം നടത്തപ്പെട്ടു. മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പൈക സെന്റ് ജോസഫ് സൺഡേ സ്കൂൾ ഓവറോൾ ഒന്നാം സ്ഥാനം നേടി.
മാർ സ്ലീവ സൺഡേ സ്കൂൾ കാഞ്ഞിരമറ്റം രണ്ടാം സ്ഥാനവും, സെന്റ് ജോർജ് സൺഡേ സ്കൂൾ ഉരുളികുന്നം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫൊറോനയിലെ വിവിധ സൺഡേ സ്കൂളുകളിൽ നിന്നുള്ള ധാരാളം കുട്ടികൾ കലോത്സവത്തിലെ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.















