കെസിബിസി വൊക്കേഷൻ പ്രൊമോട്ടേഴ്സ് സംഗമം നടത്തി

Date:

കെസിബിസി വൊക്കേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ രൂപതകളിലെയും സന്യാസസഭകളിലെയും വൊക്കേഷൻ പ്രൊമോട്ടേഴ്സിന്റെ സംഗമം സഭാകാര്യാലയമായ പാലാരിവട്ടം പി.ഒ.സി. യിൽ വെച്ച് സംഘടിപ്പിച്ചു.

സഭാനവീകരണ വർഷമായി കേരള സഭ ആചരിക്കുന്ന സാഹചര്യത്തിൽ ഈ ഒത്തുചേരൽ ഒരു നവ്യനുഭവം ആയിരുന്നു. ദൈവവിളി പ്രോത്സാഹനത്തിൽ സഭകൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെയും പരിഹാരങ്ങളെയും കുറിച്ച് ചർച്ചചെയ്തു. കെസിബിസി വൊക്കേഷൻ കമ്മീഷൻ വൈസ് ചെയർമാൻ മാർ പീറ്റർ അബിർ ഉദ്ഘാടനം ചെയ്ത സംഗമത്തിൽ കെസിബിസി വൊക്കേഷൻ കമ്മീഷൻ ചെയർമാൻ മാർ തോമസ് തറയിൽ, മീഡിയ വില്ലേജ് ചങ്ങനാശ്ശേരിയിലെ അധ്യാപകനും മാധ്യമ രംഗത്തെ പ്രശസ്തനുമായ ഫാ. ജോർജ് കടൂപ്പാറയിൽ എം.സി.ബി.എസ്. എന്നിവർ ക്ലാസുകൾക്കും ചർച്ചകൾക്കും നേതൃത്വം നൽകി. പി. ഒ. സി. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലക്കാപ്പള്ളി, കെസിബിസി വൊക്കേഷൻ കമ്മീഷൻ സെക്രട്ടറിയും ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന ഡയറക്ടറുമായ ഫാ. ഷിജു ഐക്കരക്കാനായിൽ, ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന വൈസ് ഡയറക്ടർ സി. ലിസ്നി എസ്.ഡി. എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ ചേന്നാട്

സ്കൂൾ ഒളിമ്പിക്സിനു മുന്നോടിയായി ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ്സ്...

നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തവർ ആരൊക്കെ?

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ്...

ഇന്ത്യ-ലങ്ക ആദ്യ ടി20 പോരാട്ടം ഇന്ന്

ഇന്ത്യയുടെ ലങ്കൻ പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ ടി20 മത്സരം ഇന്ന്...

കോൺഗ്രസിൽ ഭിന്നത രൂക്ഷം

തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്റെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം....