തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ, ഉന്നത അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട്
വൈകും. ബന്ധുക്കളുടെ മൊഴിയെടുക്കാൻ കഴിഞ്ഞില്ല. ഡോക്ടേഴ്സിന്റേയും ജീവനക്കാരുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. രോഗിക്ക് പ്രാഥമിക ചികിത്സ നൽകുന്നതിൽ വീഴ്ചയില്ലെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.















