spot_img

ഗുരുവായൂർ ദേവസ്വം, പി.എസ്.സി നിയമന വിവാദം: മന്ത്രിമാർക്ക് എതിർപ്പുണ്ടെന്ന് സമ്മതിച്ച് കെ. മുരളീധരൻ

spot_img

Date:

തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡ്, പി.എസ്.സി അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് മന്ത്രിസഭയിൽ രൂക്ഷമായ അഭിപ്രായവ്യത്യാസം തുടരുന്നു. ദേവസ്വം ബോർഡ് അംഗങ്ങളുടെ നിയമനത്തിൽ മന്ത്രിമാർക്ക് എതിർപ്പുണ്ടായിരുന്നുവെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ഹിന്ദു മന്ത്രിമാർ ഒപ്പിട്ട് ദേവസ്വം അംഗങ്ങളുടെ നിയമന ഉത്തരവ് ഇന്നോ നാളെയോ പുറത്തിറങ്ങുമെന്നും, എത്ര മന്ത്രിമാർ ഒപ്പിടുമെന്ന ചോദ്യത്തിന് ക്യാബിനറ്റ് രഹസ്യങ്ങൾ പുറത്തുപറയാനാകില്ലെന്നുമായിരുന്നു മുരളീധരന്റെ മറുപടി. ഏറിയ പങ്ക് മന്ത്രിമാരും മുഖ്യമന്ത്രിക്കെതിരെ നിൽക്കുമ്പോൾ വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന നിലപാടാണ് ആരോഗ്യ മന്ത്രി സ്വീകരിച്ചത്.

യു.ഡി.എഫ് സർക്കാർ അധികാരത്തിലേറി ആറാം മാസത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാർ രൂക്ഷവിമർശനം ഉന്നയിച്ചതിനെത്തുടർന്ന് വൻ തർക്കമുണ്ടായതായാണ് റിപ്പോർട്ട്. പുതിയ പി.എസ്.സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി മുന്നോട്ടുവെച്ചതോടെ മന്ത്രി എ.പി. അനിൽകുമാറാണ് എതിർപ്പിന് തുടക്കമിട്ടത്. ചർച്ച ചെയ്യാതെയാണ് പട്ടിക തീരുമാനിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, ഉടൻ നിയമനം വേണ്ടതായതുകൊണ്ടാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി നൽകി. പി.എസ്.സിയിൽ മാത്രമല്ല, ഗുരുവായൂർ ദേവസ്വം നിയമനത്തിലും ചർച്ച നടന്നില്ലെന്ന് അനിൽകുമാർ ചൂണ്ടിക്കാട്ടി.

താനും മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് പട്ടിക തയ്യാറാക്കിയതെന്ന് കെ. മുരളീധരൻ വിശദീകരിച്ചതോടെ വൈദ്യുതി മന്ത്രി സണ്ണി ജോസഫും എതിർപ്പുമായി രംഗത്തെത്തി. കെ.പി.സി.സി അധ്യക്ഷനായിട്ടും പല കാര്യങ്ങളും അറിയുന്നില്ലെന്ന് സണ്ണി ജോസഫ് വിമർശനമുയർത്തി. ബോർഡ്-കോർപ്പറേഷൻ വിഭജനത്തിൽ ആർ.എസ്.പിക്ക് പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രി ഷിബു ബേബി ജോണും അതൃപ്തി അറിയിച്ചു. കൂട്ടായ ചർച്ചയില്ലെന്ന പരാതി മന്ത്രിമാർ ഒന്നടങ്കം ഉയർത്തിയതോടെ മന്ത്രിസഭാ യോഗം രണ്ടര മണിക്കൂറോളം നീണ്ടു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related