പാലാ :
മണ്ണും കൃഷിയും മറന്നുള്ളതാവരുത് നാടിൻ്റെ വികസനമെന്നും കാർഷിക വിളകളും ഉൽപ്പന്നങ്ങളും സംഭരിക്കുന്നതിൽ അനാസ്ഥ ഉണ്ടാവരുതെന്നും ഈ രംഗത്ത് സർക്കാർ സംവിധാനം കൂടുതൽ കാര്യക്ഷമമാവണമെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. രൂപതയുടെ കർഷക ശക്തികരണ പദ്ധതിയുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കൃഷി ,വ്യവസായ വകുപ്പുകളുടെ സഹകരണത്തോടുകൂടി മുണ്ടുപാലം സ്റ്റീൽ ഇന്ത്യാ കാമ്പസ്സിൽ ആരംഭിച്ച പാലാ സാൻതോം ഫുഡ് ഫാക്ടറിയുടെ ഉൽപ്പന്നങ്ങളുടെ പാലനോവ
ഫുഡ്സ് എന്ന ബ്രാൻ്റ് നെയിം റിലീസിങ്ങും പാലാ സെൻ്റ് തോമസ് പ്രസ്സിനു സമീപം കേരളാ ഗ്രോ സ്‌റ്റോറിനോടനുബന്ധിച്ചുള്ള സാൻതോം ഫാക്ടറിയുടെ ഔട്ലെറ്റ് ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ നജീബ് പി. എ , താലൂക്ക് വ്യവസായ ഓഫീസർ നിഷാമോൾ വി ആർ , പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ, മുൻ എക്സിക്യൂട്ടീവ് ഡയറക്‌ടറും സാൻതോം കർഷക കമ്പനി ഡയറക്ടറുമായ ഫാ. തോമസ് കിഴക്കേൽ , അസിസ്റ്റൻ്റ് ഡയറക്ടർമാരായ ഫാ. ജോസഫ് താഴത്തു വരിക്കയിൽ,
ഫാ. ഫ്രാൻസീസ് ഇടത്തിനാൽ, ഫാ.മാത്യു പുളിയ്ക്കപ്പറമ്പിൽ, എഫ് . പി. ഒ ഡിവിഷൻ മാനേജർ ഡാൻ്റിസ് കൂനാനിക്കൽ, സാൻതോം എഫ്.പി. സി ചെയർമാൻ സിബി മാത്യു, പ്രോജക്ട് ഓഫീസർ പി.വി. ജോർജ് പുരയിso തുടങ്ങിയവർ പ്രസംഗിച്ചു. കർഷകരിൽ നിന്നും പച്ചക്കപ്പ സംഭരിച്ച് സംസ്കരിച്ച് വിദേശ രാജ്യങ്ങളിലേക്ക് അയച്ചു വരുന്നതിൻ്റെ തുടർച്ചയായി വാക്വം ഫ്രൈഡ് ചക്കപ്പഴം ചിപ്‌സ്, ചക്ക ചിപ്‌സ്, കപ്പ ചിപ്‌സ്, മഞ്ഞൾ പൊടി, മീറ്റ് മസാല,ചിക്കൻ മസാല, സാമ്പാർ പൗഡർ ,ഗരം മസാല, മല്ലിപ്പൊടി, മുളകുപൊടികൾ തുടങ്ങിയ ഉൽപ്പന്നങ്ങളാണ് ” പാലനോവ ഫുഡ്സ് ” എന്ന ബ്രാൻ്റിൽ ആദ്യ ഘട്ടത്തിൽ പുറത്തിറക്കിയത്. മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇൻഡ്യയുടെ ഉൽപ്പന്നങ്ങളും ഔട്ട്ലെറ്റിൽ ലഭ്യമാണ്. പരിപാടികൾക്ക് ഫാക്ടറി ഓപ്പറേഷൻ മാനേജർ ടോണി എബ്രാഹം, അഗ്രിമ മാർക്കറ്റ് മാനേജർ ടോണി ജോസഫ്, പ്രോജക്ട് ഓഫീസർമാരായ ടോണി സണ്ണി, ഷിൽ ജോ ഈറ്റയ്ക്ക ക്കുന്നേൽ,ജോയി വട്ടക്കുന്നേൽ, ജസ്റ്റിൻ ജോസഫ്, ഷീബാ ബെന്നി, ക്ലാരിസ് ചെറിയാൻ, കോർഡിനേറ്റർമാരായ സൗമ്യാ ജയിംസ്, ജിജി സിൻ്റോ , ജയ്‌സി മാത്യു , ആലീസ് ജോർജ്, ശാന്തമ്മ ജോസഫ്, റീജടോം ,ലിജി ജോൺ, ജിഷാ സാബു, ഷൈനി ജിജി , ഷിജി മാത്യു തുടങ്ങിയവർ നേതൃത്വം കൊടുത്തു.















