ആഗോള പരിസ്ഥിതി സൂചികയില്‍ ഒന്നാമതെത്തി യുഎഇ. യേല്‍ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച സൂചികയിലാണ് യുഎഇയുടെ നേട്ടം. മാലിന്യസംസ്‌കരണത്തില്‍ നൂറ് പോയിന്റുകളും രാജ്യം
സ്വന്തമാക്കി. ആരോഗ്യകരമായ പരിസ്ഥിതി , ആവാസവ്യവസ്ഥയുടെ വൈവിധ്യം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെ ഉള്‍ക്കൊള്ളിച്ച് നടത്തിയ വിലയിരുത്തലിലാണ് പരിസ്ഥിതി പ്രകടന
സൂചികയില്‍ അറബ് രാജ്യങ്ങളില്‍ യുഎഇ ഒന്നാം സ്ഥാനത്തെത്തിയത്. 47 സൂചകങ്ങളിലായി 177 രാജ്യങ്ങളെ വിലയിരുത്തുന്ന യേല്‍ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച പട്ടിയിലാണ് നേട്ടം.















